മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ താരം ജെറാര്‍ഡ് പിക്വേ രാജ്യാന്തര ഫുട്ബോളില്‍നിന്ന് വിരമിക്കുന്നു.ക്ലബ് തലത്തില്‍ ബാഴ്സലോണയില്‍ ശ്രദ്ധകേന്ദ്രികരിക്കാന്‍ വേണ്ടിയാണ് വിരമിക്കല്‍ എന്ന് താരം പറഞ്ഞു. അന്താരാഷ്ര്ട തലത്തില്‍ നിന്നുള്ള പിക്വെയുടെ വിരമിക്കലിനെ ബാഴ്സലേണയും,സ്പെയിനും സ്ഥിരീകരിച്ചു.
2009 മുതല്‍ സ്പെയിനിനെ പ്രതിനിധീകരിച്ച് 102 മത്സരങ്ങള്‍ കളിച്ച പിക്വേ ദേശിയ ടീമിനായി അഞ്ച് ഗോളുകളും നേടിയിട്ടുണ്ട്
ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ആയിരുന്നിട്ടുപോലും ഗോളുകള്‍ക്ക് വഴിയൊരുക്കുന്നതില്‍ ശ്രദ്ധചെലുത്തിയ പിക്വേ, 2010 ലോകകപ്പും 2012 യൂറോകപ്പും സ്പെയിനു നേടിക്കെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ബാഴ്സലോണയിലെ കാതലോണിയയില് ജനിച്ച ജെറാര്‍ഡ് പിക്വേ ചെറുപ്പം മുതല്ക്കുതന്നെ ഫുട്ബോളില്‍ അസാമാന്യ പ്രകടനം കാഴ്ചവച്ചിരുന്നു.
തുടര്‍ന്ന് സ്പെയിന് യുവ ടീമുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച പിക്വേയുടെ ദേശിയടീമിലേക്കുള്ള കടന്നുവരവ് ഒട്ടും നാടകീയമായിരുന്നില്ല
പുതു തലമുറയുടെ ഡിഫന്റര്‍ എന്നുവിശേഷിപ്പിക്കപ്പെടുന്ന ജെറാര്‍ഡ് പിക്വേ ക്വാളിറ്റിയുള്ള പാസുകള്നല്കുന്നതില് വൈദഗ്ദ്യം പ്രകടിപ്പിച്ചു. ഉയരക്കുടുതല്‍ മുതലെടുത്ത് വായുവിലൂടെ ഉയര്‍ന്നുവരുന്ന ബോളുകള്‍ കളിക്കുന്നതിനും പിക്വേക്കു സാധിച്ചു ഡിഫന്‍സിവ് മിഡ്ഫില്‍ഡര്‍ ആയിരുന്നിട്ടുകൂടി ആറ്റാക്കിങ്ങ് ഫുട്ബോള്‍ കളികേകുന്നതിലും പിക്വേ ശ്രദ്ധിച്ചിരുന്നു.