Friday, April 26, 2019 Last Updated 6 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 03.25 PM

കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു, മൂന്നു ജവാന്മാര്‍ക്കു പരിക്ക്: ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്

Policeman Killed,  Encounter, Srinagar

ശ്രീനഗര്‍: കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. ശ്രീനഗറില്‍ ഞായറാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരനുള്‍പ്പെടെ രണ്ടു സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

കശ്മീരിലെ തലസ്ഥാന നഗരിയ്ക്കു സമീപം ബട്ടാ്മാലുവിലാണ് സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഭീകരസംഘടനയില്‍ പ്രവര്‍ത്തിച്ചു വരുന്ന രണ്ടു പേരെ പിടികൂടിയതായി കശ്മീര്‍ പോലീസ് ട്വീറ്റ് ചെയ്തു. ഏറ്റുമുട്ടലുണ്ടായ സ്ഥലത്തു നിന്ന് എന്നാല്‍ ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ഏറ്റുമുട്ടലിനിടെ ഒരു ഭീകരന്‍ പരിക്കേറ്റു രക്ഷപ്പെട്ടതായും അയാള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നതായും ജമ്മു പോലീസ് അറിയിച്ചു.

ഭീകരര്‍ ഒളിവില്‍ കഴിഞ്ഞ വീട്ടിന്റെ ഉടമയ്ക്കു പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ടു ചെയ്യുന്നു. നിരവധി ഇടുങ്ങിയ വഴികള്‍ കടന്നുപോകുന്ന ജനങ്ങള്‍ തിങ്ങിനിറഞ്ഞു പാര്‍ക്കുന്ന പ്രദേശമായതിനാല്‍ സുരക്ഷാസേനകള്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബട്ടാമലൂവിലേക്ക് എത്തുന്ന എല്ലാ റോഡുകളും സേന തടഞ്ഞിരിക്കുകയാണ്.

അഞ്ചംഗ ഭീകരസംഘം ഗ്രനേഡ് എറിഞ്ഞതിനു ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്നും, പിന്നാലെ രക്ഷപ്പെട്ടതായും മുതിര്‍ന്ന പോലീസ് ഓഫീസര്‍ വ്യക്തമാക്കി. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ശ്രീനഗറിലെ മെബൈല്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി. പ്രദേശത്ത് ഭീകരവാദികള്‍ എത്തിയിട്ടുണ്ടാകാം എന്ന ഇന്റലിജന്‍സിന്റെ രഹസ്യ നിര്‍ദേശത്തെ തുടര്‍ന്ന് ബട്ടാമലൂവില്‍ അതിരാവിലെ തന്നെ സുരക്ഷാ സേന ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിരുന്നു. തിരച്ചില്‍ ആരംഭിച്ചതിനു തൊട്ടുപിന്നാലെ ഏറ്റുമുട്ടല്‍ തുടങ്ങുകയായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW