Friday, September 21, 2018 Last Updated 13 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 03.37 PM

മോഹന്‍ലാലിനെതിരെ പ്രതിഷേധിച്ചത് അലന്‍സിയര്‍ ആയിരുന്നില്ല പകരം ഈ സംവിധായകനായിരുന്നു !

uploads/news/2018/08/240804/state-award.jpg

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിനിടയില്‍ മോഹന്‍ലാലിനെതിരെ പ്രതിഷേധിച്ചു എന്ന് പറഞ്ഞ് വലിയ വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു അലന്‍സിയര്‍. എന്നാല്‍, താന്‍ കാണിച്ച ആംഗ്യത്തെ ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും താന്‍ പ്രതിഷേധിക്കുകയല്ല അനുഭാവം കാണിക്കുകയാണ് ചെയ്തതെന്നും വ്യക്തമാക്കി അലന്‍സിയര്‍ തന്നെ രംഗത്തു വരികയും ചെയ്തിരുന്നു.

എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചടങ്ങില്‍ മോഹന്‍ലാലിനെതിരെ പ്രതിഷേധിച്ചത് മറ്റൊരാളാണ്. മികച്ച കുട്ടികളുടെ ചിത്രം ഒരുക്കിയ സംവിധായകന്‍ ടി. ദീപേഷ്. പുരസ്‌കാരം സ്വീകരിക്കാനെത്തിയ ദീപേഷ് മോഹന്‍ലാലിനെ കണ്ടെന്നു പോലും നടിക്കാതെ മുഖ്യമന്ത്രിയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കുകയായിരുന്നു.

ഇതിന് പിന്നാലെ 'സ്ത്രീ വിരുദ്ധ നിലപാടെടുക്കുന്നവരെ കെട്ടിപ്പിടിക്കാന്‍ ഞാനില്ല. അത് ഏത് പടച്ചതമ്പുരാനായാലും... സായിപ്പിനെ കാണുമ്പോള്‍ കാവത്ത് മറക്കില്ല. അത് പൊതുവേദിയിലായാലും അടച്ചിട്ട് മുറിയിലായാലും.. ഒറ്റ നിലപാട് മാത്രം...' എന്ന ഫെയ്‌സ്ബുക്ക് കുറിപ്പും അദ്ദേഹം ഇട്ടു. പിന്നീട് ഈ ദൃശ്യങ്ങള്‍ വൈറലാകുകയും ചെയ്തിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW