Thursday, November 08, 2018 Last Updated 10 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.24 PM

ജലന്ധറിൽ പോലീസ്, കേരളത്തിൽ ദുരന്ത മഴ... പ്രകൃതിക്ഷോഭം കർത്താവിന്റെ അഭിഷിക്തനെ തൊട്ടതിനുള്ള ദൈവകോപമോ? ജലന്ധറിൽ വിശ്വാസികളെ ഫ്രാങ്കോയുടെ ആളുകൾ ഇളക്കിവിടുന്നത് ഇങ്ങനെ

പ്രകൃതിക്ഷോഭം കർത്താവിന്റെ അഭിഷിക്തനെ തൊട്ടതിനുള്ള ദൈവകോപമോ? ഇങ്ങനെ പ്രസംഗിച്ച വൈദികനെതിരെ ബിഷപ്പ് ഫ്രാങ്കോ കർശന നടപടിയും താക്കീതും എടുത്തു എന്ന് പറഞ്ഞു വിശ്വാസികളെ പരോക്ഷമായി ഭയപ്പെടുത്തുന്ന വീഡിയോ ആണിത്.
Jalandhar Bishop

പ്രകൃതിക്ഷോഭം കർത്താവിന്റെ അഭിഷിക്തനെ തൊട്ടതിനുള്ള ദൈവകോപമോ? ഇങ്ങനെ പ്രസംഗിച്ച വൈദികനെതിരെ ബിഷപ്പ് ഫ്രാങ്കോ കർശന നടപടിയും താക്കീതും എടുത്തു എന്ന് പറഞ്ഞു വിശ്വാസികളെ പരോക്ഷമായി ഭയപ്പെടുത്തുന്ന വീഡിയോ ആണിത്. ഫ്രാങ്കോ ദുരിത ബാധിതർക്ക് ഒപ്പമാണെന്നു വരുത്തിയിട്ട് വിശ്വാസികളെ ഭയപ്പെടുത്തുന്നു.

ജലന്ധറിലെ വിശ്വാസികൾക്കും വൈദികർക്കും ഇടയിൽ ഫ്രാൻകോയുടെ വിശ്വസ്തർ ബോധപൂർവം നടത്തുന്ന പ്രചരണങ്ങള്‍ ആണിത്. മുൻപ് മഴക്കെടുതി റിപ്പോർട്ട്‌ ചെയ്യാൻ പോയ രണ്ടു ചാനെൽ പ്രവർത്തകർ വള്ളം മറിഞ്ഞു മരിച്ചപ്പോഴും സമാനമായ രീതിയിൽ രൂപതയുടെ വാട്സ്ആപ്പ് വഴി പ്രചരണം നടന്നത് "മംഗളം ഓൺലൈൻ "പുറത്തുകൊണ്ടുവന്നിരുന്നു.

സങ്കീർത്തനങ്ങൾ 105:15 വാക്യം ഉദ്ധരിച്ചു കൊണ്ടാണ്‌ ആ വൈദികൻ പ്രസംഗിച്ചത്... തന്റെ അഭിഷിക്തനെ തൊടരുത് പ്രവചകനെ നിന്ദിക്കരുത് എന്ന് പറയുന്ന ഭാഗം. സത്യത്തെ കുഴിച്ചുമൂടി പൈശാചികതയിൽ ഉയർന്ന പീഡന ആരോപണം. അഭിഷിക്തനെ അടിച്ചൊതുക്കുവാൻ കുബുദ്ധികൾ ഉപയോഗിച്ചപ്പോൾ കർത്താവിന്റെ കോപം ജനതയുടെ മേൽ പതിച്ചത് പ്രകൃതി ക്ഷോഭങ്ങളുടെയും പ്രളയങ്ങളുടെയും കുലംകുത്തി പാച്ചിലിലൂടെയാണ്. ഇങ്ങനെ പ്രസംഗിച്ച വൈദികനെതിരെ നടപടിയെടുത്തു ഫ്രാങ്കോ മാതൃക കാണിച്ചു എന്ന് വിഡിയോയിൽ പറയുന്നു.

ബിഷോപ്പിനെതിരെ കള്ള ആരോപണം ഉന്നയിക്കുകയാണ്. ഒരു കള്ളം 13തവണ പറഞ്ഞാൽ സത്യമാകുമോ.. എന്നൊക്കെ ചോദിക്കുന്നുമുണ്ട്
ബിഷോപ്പിനെ അനുകൂലിക്കുന്നവർ രൂപതയുടെ സ്റ്റുഡിയോയിൽ തന്നെ ഉണ്ടാക്കി പുറത്തു വിട്ട വീഡിയോ ആണിത്.

വീഡിയോ കാണാം...

Ads by Google
Sunday 12 Aug 2018 12.24 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW