Thursday, January 17, 2019 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 07.42 AM

കേരള പോലീസ് അടിമുടി മാറുന്നു, ഇനി മൂന്നാം മുറയില്ല, ജനങ്ങളെ ഉദ്യോഗസ്ഥര്‍ ഇനി 'സര്‍' എന്ന് വിളിക്കും

POLICE

തിരുവനന്തപുരം: സംസ്ഥാന പോലീസ് അടിമുടി മാറുകയാണ്. ജനങ്ങളോടും കുറ്റവാളികളോടുമുള്ള പോലീസ് മനോഭാവത്തിലും പെരുമാറ്റത്തിലും വലിയ മാറ്റത്തിനാണ് പോലീസ് ഒരുങ്ങുന്നത്. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.

'ജനങ്ങളെ ഇനി ഞങ്ങള്‍ സര്‍, സുഹൃത്ത്, സഹോദരന്‍ എന്നിങ്ങനെ മാത്രമേ വിളിക്കൂ. ആ വിളിയിലൂടെ ഉണ്ടാകുന്ന മാറ്റം വലുതാണെന്നു ഞങ്ങള്‍ തിരിച്ചറിയുന്നു. പെറ്റിക്കേസില്‍ പെടുന്നവരെ കൊടും ക്രിമിനലുകളെന്ന തരത്തില്‍ കാണുന്ന മനോഭാവം ആരിലെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ ഉപേക്ഷിക്കും. ഇതിലൂടെ, കേരള പൊലീസിന്റെ അന്തസ്സുയര്‍ത്തി സമൂഹത്തിന്റെ വിശ്വാസവും അംഗീകാരവും നേടും.' പ്രമേയത്തിലെ വരികളാണിവ.

എഎസ്‌ഐ മുതല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വരയുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് സംഘടന. നീതിതേടി പോലീസ് സ്റ്റേഷനില്‍ എത്തുന്നവരോട് രാഷ്ട്രീയത്തിന്റെയും സമ്പത്തിന്റെയും അടിസ്ഥാനത്തില്‍ വിവേചനം കാണിക്കരുത്. മികവില്‍ കേരള പോലീസ് മുന്നിലാണെങ്കിലും പെരുമാറ്റത്തില്‍ മാറ്റം വേണം.

ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടെ നാം ഇടപെടുന്നത് ശത്രുക്കളോടല്ല, ഇന്ത്യന്‍ പൗരന്മാരോടാണ്. അവരില്‍ വ്യത്യസ്ത സ്വഭാവമുള്ളവര്‍ ഉണ്ടാകും. എന്നാല്‍ അവരോട് ഇടപഴകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു സ്വഭാവമേ ഉണ്ടാകാന്‍ പാടുള്ളു. ചരിത്രത്തിന്റെ ഭാഗമായ തെറ്റായ പ്രവണതകള്‍ ആരിലെങ്കിലും ശേഷിക്കുന്നുവെങ്കില്‍ ഇറക്കിവെയ്ക്കണം. മൂന്നാം മുറ പൂ്ര്‍ണമായും ഉപേക്ഷിച്ചേ പറ്റുവെന്നും പ്രമേയത്തില്‍ പറയുന്നു.

Ads by Google
Sunday 12 Aug 2018 07.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW