Saturday, April 20, 2019 Last Updated 16 Min 26 Sec ago English Edition
Todays E paper
Sunday 12 Aug 2018 07.18 AM

വയനാട്ടിലും ഇടുക്കിയിലും വീണ്ടും കനത്തമഴ, സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി

heavy rain

കൊച്ചി: വയനാട്ടിലും ഇടുക്കിയിലും ദുരന്തം വിതച്ച് കനത്ത മഴ തുടരുകയാണ്. വയനാട്ടില്‍ മാനന്തവാടി, വൈത്തിരി താലൂക്ക്കളിലാണ് ശക്തമായ മഴ തുടരുന്നത്. മാനന്തവാടി തലപ്പുഴ നാല്‍പ്പത്തിയൊന്നാം മയിലില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. 2399.52 അടിയാണ് ഇപ്പോള്‍ ഡാമിലെ ജലനിരപ്പ്. അതേസമയം വൃഷ്ടിപ്രദേശങ്ങളില്‍ മഴ വീണ്ടും ശക്തിപ്രാപിച്ചു. ഇന്നലെ മഴ അല്‍പം ശമിച്ചെങ്കിലും ഇന്ന് വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു. ഡാമില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് കുറച്ചിട്ടില്ല. അളവ് കുറക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് ജില്ല ഭരണകൂടം.

ഇടമലയാര്‍ അണക്കെട്ടിലും ജലനിരപ്പ് താഴ്ന്ന് തുടങ്ങി. 168.93 മീറ്ററാണ് ഇപ്പോള്‍ ജലനിരപ്പ്. 169 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. 200 ഘനമീറ്റര്‍ വെള്ളമാണ് ഒഴുക്കി കളയുന്നത്. രണ്ട് ഷട്ടറുകള്‍ ഒരോ മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം കേരളം അടക്കം 16 സംസ്ഥാനങ്ങളില്‍ കനത്ത മഴ ഉണ്ടാകുമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കേരളം, തമിഴ്‌നാട്, കര്‍ണാടകയുടെ തീര മേഖല, ആന്ധ്രാപ്രദേശിന്റെ തീരമേഖല, മേഘാലയ, അരുണാചല്‍ പ്രദേശ്, ഒഡിഷ, ജാര്‍ഖണ്ഡ്, ബിഹാര്‍, ഛത്താസ്ഗഡ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, സിക്കിം, പശ്ചിമ ബംഗാള്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ അതി ശക്തമായ മഴയ്ക്ക്് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏഴ് സംസ്ഥാനങ്ങളില്‍ ഉണ്ടായ മഴക്കെടുതിയില്‍ 718 പേരാണ് മരിച്ചത്.

Loading...
LATEST NEWS
TRENDING NOW