Sunday, February 17, 2019 Last Updated 9 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 02.39 AM

ബ്രിട്ടീഷ്‌ കൗണ്‍സിലും കാഞ്ഞിരപ്പള്ളി അമല്‍ജ്യോതിയും കൈകോര്‍ക്കുന്നു

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിങ്‌ കോളജിനെ ഐ.ഇ.എല്‍.ടി.എസ്‌. ടെസ്‌റ്റിങ്‌ സെന്ററായി ബ്രിട്ടീഷ്‌ കൗണ്‍സില്‍ അംഗീകരിച്ചു. ഇത്‌ സംബന്ധിച്ച ധാരണാപത്രം ബ്രിട്ടീഷ്‌ കൗണ്‍സില്‍ ഡയറക്‌ടര്‍ മൈക്കിള്‍ കിങ്ങും അമല്‍ ജ്യോതി എന്‍ജിനിയറിങ്‌ കോളജ്‌ മാനേജര്‍ റവ: ഡോ. മാത്യു പായിക്കാട്ടും കോളജ്‌ രക്ഷാധികാരി ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കലിന്റെ സാന്നിധ്യത്തില്‍ നാളെ ഒപ്പുവയ്‌ക്കും.
തുടര്‍ന്ന്‌ ചേരുന്ന സമ്മേളനത്തില്‍ കിങ്‌ ടെസ്‌റ്റ് സെന്ററിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. ഡോ.മാത്യു പായിക്കാട്ട്‌, പ്രിന്‍സിപ്പല്‍ ഡോ. ഇസെഡ്‌. വിളാകപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും. ഇന്ത്യയില്‍ ആദ്യമായിട്ടാണ്‌ ഒരു കോളജില്‍ ബ്രിട്ടീഷ്‌ കൗണ്‍സില്‍ ഐ.ഇ.എല്‍.ടി.എസ്‌ ടെസ്‌റ്റ് സെന്റര്‍ അനുവദിക്കുന്നത്‌.

Ads by Google
Sunday 12 Aug 2018 02.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW