Sunday, November 18, 2018 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 02.37 AM

പ്രതികൂല കാലാവസ്‌ഥയിലും ആലുവാ മണപ്പുറത്ത്‌ ബലിതര്‍പ്പണത്തിന്‌ ആയിരങ്ങള്‍

uploads/news/2018/08/240764/re3.jpg

കൊച്ചി: പ്രളയവും പ്രതികൂല കാലാവസ്‌ഥയും അവഗണിച്ചും ആലുവാ മണപ്പുറത്ത്‌ കര്‍ക്കിടക വാവുബലി തര്‍പ്പണത്തിനെത്തിയത്‌ ആയിരങ്ങള്‍. ഇടുക്കി അണക്കെട്ട്‌ തുറന്നതോടെ പെരിയാറില്‍ ജലനിരപ്പ്‌ ഉയര്‍ന്ന സാഹചര്യത്തില്‍ ആലുവയില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ക്ഷേത്രവും മണപ്പുറവും വെള്ളത്തിലായതോടെ റോഡിലാണു ബലിതര്‍പ്പണ കര്‍മ്മങ്ങള്‍ നടന്നത്‌.
കലക്‌ടറുടെ നിരോധന ഉത്തരവുള്ളതിനാല്‍ പെരിയാറില്‍ മുങ്ങിനിവരാന്‍ പോലീസ്‌ അനുമതി നല്‍കിയില്ല. പുഴയിലേക്ക്‌ ഇറങ്ങുന്ന ഭാഗത്തു നിര്‍മ്മിച്ച ബാരിക്കേഡിനു പിന്നില്‍ നിന്നു തര്‍പ്പണം നടത്താനാണ്‌ അവസരം നല്‍കിയത്‌. ബലിതര്‍പ്പണത്തിന്‌ എത്തിയ വിശ്വാസികള്‍ക്കും പുരോഹിതര്‍ക്കും മാത്രമാണ്‌ ഇവിടെ പ്രവേശനം അനുവദിച്ചത്‌.
അഗ്നിരക്ഷാ സേനയ്‌ക്കും പോലീസിനും പുറമേ ദേശീയ ദുരന്ത നിവാരണ സേനയുടെ 37 അംഗങ്ങളെയും സ്‌കൂബാ ടീമിനെയും മണപ്പുറത്ത്‌ വിന്യസിച്ചിരുന്നു.

Ads by Google
Sunday 12 Aug 2018 02.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW