Monday, September 10, 2018 Last Updated 2 Min 18 Sec ago English Edition
Todays E paper
Ads by Google
ശ്രവണം പുണ്യം രാമകഥാമൃതം / പ്രവീണ്‍ ശര്‍മ
Sunday 12 Aug 2018 02.37 AM

ശതകോടി രാമായണങ്ങള്‍; ഭൂമിയില്‍ ചെറിയോരുഭാഗം

uploads/news/2018/08/240762/re5.jpg

അഞ്ചാം വേദമായ ഇതിഹാസപുരാണങ്ങളില്‍ രാമായണമാണ്‌ ആദ്യമുണ്ടായതെന്ന്‌ അതിലെ കവിതാശൈലികൊണ്ടും ഭാഷാസ്വരൂപം കൊണ്ടും മനസിലാക്കാം. ഛന്ദോരൂപത്തിലുള്ള വാക്‌പ്രവാഹം വാത്മീകി മഹര്‍ഷിയിലൂടെയാണ്‌ ആദ്യമുണ്ടായത്‌.

വാത്മീകി രാമായണത്തില്‍ 24,000 ശ്ലോകങ്ങളും ഏഴു കാണ്ഡങ്ങളുമാണുള്ളത്‌. അതുകൂടാതെ, വേറെയും അനേകം രാമായണങ്ങള്‍ നിലവിലുണ്ട്‌. രാമായണം ആകെ 100 കോടി ഗ്രന്ഥങ്ങളുണ്ടെന്നും അതില്‍ ചുരുങ്ങിയൊരംശം മാത്രമാണു മനുഷ്യലോകത്തിലുള്ളതെന്നും ബാക്കി ദേവലോകത്തും ഗന്ധര്‍വലോകത്തും മറ്റുമാണെന്നും ആനന്ദരാമായണം അവകാശപ്പെടുന്നു.

വാത്മീകി രാമായണം, അദ്ധ്യാത്മരാമായണം, ആനന്ദരാമായണം, അത്ഭുതരാമായണം, അശ്‌ചര്യചൂഢാമണി എന്നിവയാണ്‌ ഇന്നു പ്രചാരത്തിലുള്ള രാമായണങ്ങള്‍. അവയില്‍ വാത്മീകി രാമായണത്തിനും അദ്ധ്യാത്മരാമായണത്തിനുമാണ്‌ ഏറെ പ്രചാരം. അവ രണ്ടും ഇന്ത്യയിലെ പ്രാദേശികഭാഷകളിലെല്ലാം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. അതില്‍ത്തന്നെ അദ്ധ്യാത്മരാമായണത്തിനു ഭക്‌തര്‍ക്കിടയില്‍ കൂടുതല്‍ ആദരം ലഭിക്കുന്നു.

ശ്രീരാമചന്ദ്രനെ അവതാരപുരുഷനായി അവതരിപ്പിക്കുന്നു എന്നതാണ്‌ അദ്ധ്യാത്മരാമായണത്തിന്റെ മേന്മ. വൃഥാസ്‌ഥൂലവര്‍ണനകളും അദ്ധ്യാത്മരാമായണത്തിലില്ല. 24,000 ശ്ലോകങ്ങളിലൂടെ എഴുതപ്പെട്ട രാമായണകഥയെ കേവലം 4000 ശ്ലോകങ്ങളില്‍ അദ്ധ്യാത്മരാമായണകര്‍ത്താവ്‌ കൂടുതല്‍ ഭംഗിയായി അവതരിപ്പിച്ചു. അദ്ധ്യാത്മരാമായണത്തില്‍ അദ്ധ്യാത്മരഹസ്യങ്ങളുടെ പ്രകാശനവും ലോകത്തെ മുഴുവന്‍ ശുദ്ധീകരിക്കത്തക്ക മഹത്വവുമുണ്ടെന്നു വ്യക്‌തമാക്കുന്ന വാക്യമിതാണ്‌:

"പുരാരി ഗിരിസംഭൂതാ! ശ്രീരാമാര്‍ണവസംഗദാ,
അദ്ധ്യാത്മ രാമഗംഗേയം പുനാതി ഭുവനത്രയം".

***** (ഹരിപ്പാട്‌ സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍

Ads by Google
Ads by Google
Loading...
TRENDING NOW