Thursday, November 15, 2018 Last Updated 17 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 02.32 AM

ബിന്ദുവിന്റെ തിരോധാനം: ഹാജരാകാന്‍ പ്രതിക്കു നോട്ടീസ്‌

uploads/news/2018/08/240757/c3.jpg

ചേര്‍ത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പദ്‌മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട്‌ വ്യാജമുക്‌ത്യാര്‍ കേസിലെ മുഖ്യപ്രതി പള്ളിപ്പുറം സ്വദേശി സെബാസ്‌റ്റ്യനോടു 18 ന്‌ ഹാജരാകണമെന്ന്‌ അറിയിച്ചു പോലീസ്‌ നോട്ടീസ്‌ നല്‍കി. ആലപ്പുഴ നര്‍കോട്ടിക്‌ സെല്‍ ഡിവൈ.എസ്‌.പിയാണ്‌ നോട്ടീസ്‌ കൈമാറിയത്‌. നുണപരിശോധനയുടെ ഭാഗമായാണ്‌ നോട്ടീസെന്നാണു സൂചന. പോലീസ്‌ നീക്കത്തിനെതിരേ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി സെബാസ്‌റ്റ്യന്‍ അഡ്വ. വി.എസ്‌. രാജന്‍ മുഖേന ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്‌.
മാസങ്ങളോളം ജുഡീഷ്യല്‍, പോലീസ്‌ കസ്‌റ്റഡിയില്‍ ലഭിച്ചിട്ടും ചോദ്യം ചെയ്യാത്തതിനെക്കുറിച്ചു സെബാസ്‌റ്റ്യന്‍ ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. ഇതിനിടെ, 13 ന്‌ ചേര്‍ത്തലയില്‍ അനുബന്ധ കേസുകളില്‍ ഹാജരാകാന്‍ ചേര്‍ത്തല പോലീസും നിര്‍ദേശിച്ചിട്ടുണ്ട്‌. പട്ടണക്കാട്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ പ്രകാരമാണ്‌ നോട്ടീസ്‌ നല്‍കിയത്‌. ബിന്ദുവിനെ കാണാനില്ലെന്ന്‌ കാട്ടി സഹോദരന്‍ പ്രവീണ്‍കുമാര്‍ 2017 സെപ്‌റ്റംബറില്‍ ആഭ്യന്തരവകുപ്പിന്‌ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ കേസെടുത്തത്‌.
വ്യാജ വില്‍പ്പത്രവുമായി ബന്ധപ്പെട്ട്‌ ബിന്ദുവിന്റെ പിതാവ്‌ പദ്‌മനാഭപിള്ളയുടെ ഒപ്പ്‌ പരിശോധനയ്‌ക്കായി അയച്ചിരുന്നു. തിരുവനന്തപുരത്തെ ഫോറന്‍സിക്‌ സയന്‍സ്‌ ലാബില്‍ അയച്ച രേഖകളുടെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല

Ads by Google
Sunday 12 Aug 2018 02.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW