നോയ്ഡ: എ.ടി.എം. മെഷീനില്‍നിന്നു ഡേറ്റ ചോര്‍ത്താന്‍ ശ്രമിച്ച റൊമാനിയക്കാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ നോയ്ഡയില് സെക്ടര്‍ 18 ലെ എ.ടി.എം. മെഷീനില്‍നിന്നാണ് റൊമാനിയക്കാരന്‍ ഒന്സിയു അനെസാക്ന്ഡ്രോ (27) ഡേറ്റ ചോര്‍ത്താന്‍ ശ്രമിച്ചത്.
സാവിത്രി മാര്‍ക്കറ്റിലെ ഒരു സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മിലായിരുന്നു തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. ഒന്സിയുവിന്റെ നടപടികളില്‍ സംശയം തോന്നിയ സുരക്ഷാ ജീവനക്കാരന് പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. ഇയാളുടെ കൈയില്‍നിന്നു പാസ്പോര്‍ട്ടും വിസയും എ.ടി.എം. കാര്‍ഡുകളും പിടിച്ചെടുത്തു.
നോയ്ഡയിലെ ഒരു കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. ഒന്സിയുവിന്റെ വിവരങ്ങള്‍ റൊമാനിയന്‍ സ്ഥാനപതി കാര്യാലയത്തെ ധരിപ്പിച്ചതായി ഡല്‍ഹി പോലീസ് പറഞ്ഞു.