Saturday, November 17, 2018 Last Updated 9 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 02.32 AM

വിവാഹത്തട്ടിപ്പ്‌ നടത്തിയയാള്‍ മോഷണക്കേസില്‍ പിടിയില്‍

uploads/news/2018/08/240755/c4.jpg

അടൂര്‍: ഇന്ത്യന്‍ ആയുധ നിര്‍മാണ ഫാക്‌ടറി ഉദ്യോഗസ്‌ഥന്‍ ചമഞ്ഞ്‌ നിരവധി സ്‌ത്രീകളെ വിവാഹം കഴിച്ച്‌ തട്ടിപ്പ്‌ നടത്തിയ ഓച്ചിറ പള്ളിത്തുറ ഇടശ്ശേരി കുറ്റിയില്‍ സോമന്‍ എന്നറിയപ്പെടുന്ന ചാള്‍സ്‌ ജോര്‍ജ്‌(70)ഏനാത്ത്‌ പോലീസിന്റെ പിടിയിലായി. കിളിവയലില്‍ ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്യവേ ഹോട്ടല്‍ ഉടമയുടെ സ്‌കൂട്ടറും പണവും മോഷ്‌ടിച്ച കേസിലാണ്‌ പ്രതിയെ അടൂരില്‍ ഏനാത്ത്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ ജി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ്‌ ചെയ്‌തത്‌.
ഇന്ത്യന്‍ ആയുധ നിര്‍മാണ ശാലയിലെ ക്വാളിറ്റി കണ്‍ട്രോളര്‍ വര്‍ക്ക്‌ മാനേജര്‍ ആണെന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ജര്‍മനിയില്‍നിന്നും ഡോക്‌ടറേറ്റ്‌ എടുത്തിട്ടുള്ളതായ വ്യാജരേഖകളും പ്രതിയുടെ ബാഗില്‍ നിന്നും കണ്ടെത്തി. പത്രങ്ങളിലെ വിവാഹ പരസ്യത്തില്‍ വിളിച്ച്‌ വീട്ടുകാരുമായി ധാരണയായശേഷം വ്യാജരേഖകള്‍ കാട്ടി വിശ്വസിപ്പിച്ച്‌ നിരവധി സ്‌ത്രീകളെ ഇയാള്‍ വിവാഹം കഴിച്ചിട്ടുള്ളതായി സബ്‌ ഇന്‍സ്‌പെക്‌ടര്‍ പറഞ്ഞു. ഒടുവില്‍ നെല്ലിമുകള്‍ സ്വദേശിയെ വിവാഹം കഴിച്ച്‌ അവിടെ താമസിച്ചു വരികെ ഇവിടെനിന്നും മുങ്ങുകയായിരുന്നു.
കോട്ടയം സ്വദേശിനിയായ വനിതാ പോലീസിനെ വിവാഹം കഴിച്ച്‌ സ്വര്‍ണവും പണവുമായി മുങ്ങിയ സംഭവവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായി അടുക്കുകയും ഇരുപത്തി അയ്യായിരം രൂപ കൈക്കലാക്കി മുങ്ങിയ സംഭവവും ഉണ്ടായിട്ടുണ്ട്‌.
കടുത്തുരുത്തി, വൈക്കം, കൊച്ചി, കോട്ടയം, വട്ടപ്പാറ എന്നീ കോടതികള്‍ ഇയാളെ ഓരോ കേസിനും മൂന്ന്‌ വര്‍ഷം തടവും പതിനായിരം രൂപയും ശിക്ഷയും വിധിച്ചിരുന്നു.

Ads by Google
Sunday 12 Aug 2018 02.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW