Sunday, January 20, 2019 Last Updated 47 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 02.25 AM

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ : ചെല്‍സിക്കും മാഞ്ചസ്‌റ്ററിനും തകര്‍പ്പന്‍ ജയം

uploads/news/2018/08/240751/s5.jpg

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോള്‍ പുതിയ സീസണില്‍ തകര്‍പ്പന്‍ ജയവുമായി ചെല്‍സിയും മാഞ്ചസ്‌റ്റര്‍ യുണൈറ്റഡും തുടങ്ങി. പുതിയ കോച്ച്‌ സാറിക്കു കീഴില്‍ ഇന്നലെ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിനിറങ്ങിയ ചെല്‍സി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക്‌ ഹഡേഴ്‌സ് ഫീല്‍ഡിനെയാണ്‌ തോല്‍പിച്ചത്‌.
നേരത്തെ പ്രീമിയര്‍ ലീഗ്‌ സീസണിനു തുടക്കം കുറിച്ച മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ലെസ്‌റ്റര്‍ സിറ്റിയെ തോല്‍പിച്ചാണ്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ വിജയത്തോടെ തുടങ്ങിയത്‌. സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ ജയം.
മത്സരത്തിന്റെ ഇരുപകുതികളിലുമായി പോള്‍ പോഗ്‌ബയും ലൂക്ക്‌ ഷായുമായാണ്‌ ചുവന്ന ചെകുത്താന്മാരുടെ ഗോളുകള്‍ നേടിയത്‌. അഞ്ചാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ പോഗ്‌ബയാണ്‌ അവര്‍ക്ക്‌ ലീഡ്‌ സമ്മാനിച്ചത്‌.
പിന്നീട്‌ 83-ാം മിനിറ്റില്‍ യുവാന്‍ മാട്ടയുടെ പാസില്‍ നിന്ന്‌ ഷാ ജയം ഉറപ്പാക്കി. മത്സരം തീരാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ ജാമി വാര്‍ഡി ലെസ്‌റ്ററിന്റെ ആശ്വാസ ഗോള്‍ നേടി.
സ്‌റ്റാംഫോര്‍ഡ്‌ ബ്രിഡ്‌ജില്‍ നടന്ന മത്സരത്തില്‍ എന്‍കോളോ കാന്റെ, ജോര്‍ജിഞ്ഞോ, പെഡ്രോ എന്നിവരുടെ ഗോളുകളിലാണ്‌ ചെല്‍സി ജയം കുറിച്ചത്‌. മറ്റൊരു മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ച്‌ ടോട്ടനവും വിജയത്തോടെ ആരംഭിച്ചു.

Ads by Google
Sunday 12 Aug 2018 02.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW