Saturday, November 17, 2018 Last Updated 2 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 02.25 AM

സൗരവ്‌ ഗാംഗുലി ബി.സി.സി.ഐ. തലപ്പത്തേക്ക്‌ ?

uploads/news/2018/08/240749/ganguly.jpg

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിനെ നയിക്കാന്‍ വീണ്ടും ദാദ എത്തുന്നു. കോഴവിവാദത്തില്‍ മുങ്ങിനിന്ന ഇന്ത്യ ക്രിക്കറ്റിനെ ഇന്നത്തെ നിലവാരത്തിലേക്ക്‌ കൈപിടിച്ചുയര്‍ത്തിയ സൗരവ്‌ ഗാംഗുലി വീണ്ടും 'നായക' സ്‌ഥാനത്തേക്ക്‌.
രണ്ടാം വരവില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ഭരണസമിതിയായ ബി.സി.സി.ഐയുടെ അധ്യക്ഷ സ്‌ഥാനത്തേക്കാണ്‌ ഗാംഗുലി വരുന്നത്‌ എന്നാണ്‌ സൂചന.
ലോധ കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും സുപ്രീം കോടതി ഉത്തരവുകളുടെയും അടിസ്‌ഥാനത്തില്‍ ആ സ്‌ഥാനത്തേക്ക്‌ ഗാംഗുലിയാണ്‌ യോഗ്യനെന്നും ദാദയുടെ വരവിനെ ബി.സി.സി.ഐയിലെ നിലവിലെ അംഗങ്ങള്‍ എല്ലാം പിന്തുണയ്‌ക്കുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.
നിലവില്‍ ബംഗാള്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രസിഡന്റാണു ഗാംഗുലി. കൂടാതെ ബി.സി.സി.ഐയുടെ ടെക്‌നിക്കല്‍ കമ്മിറ്റിയിലും ഉപദേശകസമിതിയിലും ഐ.പി.എല്‍ ഗവേണിംഗ്‌ കൗണ്‍സിലിലും അംഗമാണ്‌. അതേസമയം പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ മറ്റാരും അപേക്ഷിക്കില്ലെങ്കില്‍ മാത്രമേ താനുള്ളുവെന്ന നിലപാടിലാണ്‌ ആരാധകരുടെ പ്രിയപ്പെട്ട ദാദ.

Ads by Google
Sunday 12 Aug 2018 02.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW