Thursday, November 15, 2018 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 02.12 AM

സോളാര്‍ പ്രോബിന്റെ വിക്ഷേപണം ഒരു ദിവസത്തേക്കു മാറ്റി

uploads/news/2018/08/240682/in4.jpg

ഫ്‌ളോറിഡ: സൂര്യന്റെ രഹസ്യങ്ങള്‍ മനസിലാക്കാന്‍ സഹായിക്കുന്ന പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ വിക്ഷേപണം ഒരു ദിവസത്തേക്കു നീട്ടി. ഫ്‌ളോറിഡയിലെ കേപ്പ്‌ കാനെവറലില്‍നിന്നു വിക്ഷേപണത്തിന്‌ 55 സെക്കന്‍ഡ്‌ ബാക്കിനില്‍ക്കേയായിരുന്നു റദ്ദാക്കല്‍.
പ്രോബിന്റെ വാതക ആവരണത്തിലെ തകരാര്‍ സാരമല്ലെന്നും വൈകാതെ പരിഹരിച്ചതായും നാസ ട്വീറ്റ്‌ ചെയ്‌തു. യുനൈറ്റഡ്‌ ലോഞ്ച്‌ അലയന്‍സ്‌ ഡെല്‍റ്റാ 4 ഹെവി റോക്കറ്റാണ്‌ പാര്‍ക്കറിനെ ഭ്രമണപഥത്തിലെത്തിക്കേണ്ടത്‌. സെക്കന്‍ഡില്‍ 6.9 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഉപഗ്രഹം 2024 ല്‍ സൂര്യന്റെ അടുത്തെത്തുമെന്നാണു നാസയുടെ കണക്കു കൂട്ടല്‍.
സൂര്യന്റെ ഏറ്റവും അടുത്തെത്തിയ ബഹിരാകാശ വാഹനം ഹീലിയോസ്‌ 2 ആണ്‌. 1976 ലായിരുന്നു ഹീലിയോസ്‌ 2 "റെക്കോഡിട്ടത്‌". സൂര്യനെ വലയം ചെയ്‌തു നില്‍ക്കുന്ന 2,500 ഡിഗ്രി ഫാരന്‍ഹീറ്റുള്ള കൊറോണയാണു പാര്‍ക്കറിന്റെ ലക്ഷ്യം. 3002 ഡിഗ്രി ഫാരന്‍ഹീറ്റ്‌ ചൂടിനെ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ആവരണമാണു പാര്‍ക്കറിന്റെ പ്രത്യേകത. സൗര വാതത്തിന്റെ കാരണം കണ്ടെത്തുകയാണു പാര്‍ക്കറിന്റെ വിക്ഷേപണം കൊണ്ടു പ്രധാനമായും നാസ ലക്ഷ്യമിടുന്നത്‌. ഷിക്കാഗോ സര്‍വകലാശാലയിലെ അസ്‌ട്രോ ഫിസിസ്‌റ്റ്‌ ഡോക്‌ടര്‍ യൂഗിന്‍ പാര്‍ക്കറിന്റെ ബഹുമാനാര്‍ഥമാണ്‌ പേടകത്തിന്‌ ആ പേര്‌ നല്‍കിയത്‌. 91 വയസുകാരനായ പാര്‍ക്കറാണ്‌ 60 വര്‍ഷം മുമ്പ്‌ സൗരവാതത്തെക്കുറിച്ച്‌ ആദ്യം പ്രവചിച്ചത്‌. അദ്ദേഹം ഉള്‍പ്പെടെ ആയിരക്കണക്കിനു പേരാണ്‌ പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ വിക്ഷേപണം കാണാനെത്തിയത്‌.

Ads by Google
Sunday 12 Aug 2018 02.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW