Friday, September 14, 2018 Last Updated 27 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 02.12 AM

മെക്കാനിക്ക്‌ വിമാനം തട്ടിയെടുത്തു; യുദ്ധവിമാനങ്ങളുമായി ഏറ്റുമുട്ടിയശേഷം തകര്‍ന്നുവീണു

uploads/news/2018/08/240681/in3.jpg

സാന്‍ഫ്രാന്‍സിസ്‌കോ: വിമാനത്താവളത്തില്‍നിന്നു യാത്രാവിമാനവുമായി കടന്ന ചാവേര്‍ മെക്കാനിക്ക്‌ യുദ്ധവിമാനങ്ങളുമായി ആകാശത്തുനടത്തിയ ചെറിയ ഏറ്റുമുട്ടലിനുശേഷം സമീപത്തുള്ള ഗ്രൗണ്ടില്‍ തകര്‍ന്നുവീണു.
എന്നാല്‍ സംഭവത്തിനു തീവ്രവാദവുമായി ബന്ധമില്ലെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. ഹൊറൈസണ്‍ എയര്‍ എന്ന വിമാനക്കമ്പനിയിലെ 29 വയസുകാരനായ മെക്കാനിക്ക്‌ ജീവനക്കാരനാണ്‌ വിമാനം തട്ടിയെടുത്തതെന്നാണ്‌ അധികൃതര്‍ വ്യക്‌തമാക്കിയിരിക്കുന്നത്‌. വിമാനത്തില്‍ മറ്റു ജീവനക്കാരോ യാത്രക്കാരോ ഉണ്ടായിരുന്നില്ല. മോഷ്‌ടിച്ച വിമാനം പിടികൂടാന്‍ രണ്ട്‌ എഫ്‌-15 വിമാനങ്ങള്‍ പിന്നാലെ പാഞ്ഞെങ്കിലും അവ സുരക്ഷിതമാണ്‌.
യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ സിയാറ്റില്‍ ടാക്കോമ വിമാനത്താവളത്തിലാണ്‌ സംഭവം. വിമാനം മോഷ്‌ടിച്ചയാള്‍ ഒരു ചാവേറാണെന്നും ഇയാള്‍ ആരാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പിയേഴ്‌സ്‌ കൗണ്ടി പോലീസ്‌ പറഞ്ഞു. വഴിയാത്രക്കാരിലൊരള്‍ സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയിട്ടുണ്ട്‌. ഒരു യാത്രവിമാനം പൊടുന്നനെ താഴേക്കു കൂപ്പുകുത്തി താഴ്‌ന്നു പറഞ്ഞത്‌ ജനവാസം കുറഞ്ഞ കെട്രോണ്‍ ദ്വീപില്‍ തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങളാണ്‌ വീഡിയോയിലുള്ളത്‌. വിമാനം കത്തിവീണത്‌ നിബിഡവനത്തില്‍ വന്‍ തീയും സൃഷ്‌ടിച്ചു. അലാസ്‌ക എയര്‍ലൈന്‍സിന്റെ സഹോദരസ്‌ഥാപനമായ ഹൊറൈസന്‍ എയറിന്റെ 76 പേര്‍ക്കു യാത്ര ചെയ്യാവുന്ന ഇരട്ട എന്‍ജിന്‍ ടര്‍ബോപ്രോപ്‌ ക്യൂ400 വിമാനമാണ്‌ മോഷ്‌ടിച്ചുകൊണ്ടുപോയത്‌.

Ads by Google
Sunday 12 Aug 2018 02.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW