Tuesday, November 20, 2018 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 02.12 AM

പാകിസ്‌താനില്‍ ചാവേര്‍ ആക്രമണശ്രമം: മൂന്ന്‌ ചൈനക്കാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കു പരുക്ക്‌

uploads/news/2018/08/240680/in2.jpg

കറാച്ചി: പാകിസ്‌താനിലെ ബലൂചിസ്‌ഥാന്‍ മേഖലയിലുണ്ടായ ചാവേര്‍ ആക്രമണശ്രമത്തില്‍ മൂന്നു െചെനക്കാരുള്‍പ്പെടെ അഞ്ചുപേര്‍ക്കു പരുക്കേറ്റു. കഴിഞ്ഞ ജൂെലെ 25-നു നടന്ന പൊതുതെരഞ്ഞെടുപ്പിനുശേഷം രാജ്യത്തുണ്ടാകുന്ന ആദ്യ ഭീകരാക്രമണശ്രമമാണിത്‌.
മേഖലയിലെ ഒരു ലോഹഖനിയില്‍ ജോലി ചെയ്‌തിരുന്ന െചെനീസ്‌ എന്‍ജിനീയര്‍മാരാണു താമസസ്‌ഥലത്തേക്കുള്ള മടക്കയാത്രയ്‌ക്കിടെ ആക്രമിക്കപ്പെട്ടത്‌. ഇറാനിയന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ദാല്‍ബന്‍ദിന്‍ മേഖലയില്‍ സ്വര്‍ണം, വെള്ളി, ചെമ്പ്‌ എന്നിവ വേര്‍തിരിച്ചെടുക്കുന്ന പാക്‌-െചെന സംയുക്‌ത സംരംഭമാണിത്‌.
െചെന- പാക്‌ സാമ്പത്തിക ഇടനാഴി പദ്ധതിയോടനുബന്ധിച്ചു നൂറുകണക്കിനു െചെനീസ്‌ പൗരന്‍മാര്‍ ഈ മേഖലയില്‍ ജോലിചെയ്യുന്നുണ്ട്‌. വിദേശജോലിക്കാരുമായി പോയ ബസിലേക്ക്‌ സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച ട്രക്ക്‌ ഇടിച്ചുകയറ്റാനായിരുന്നു ചാവേറിന്റെ ശ്രമം. ബസിലെ പാക്‌ സുരക്ഷാഭടന്‍മാരാണു പരുക്കേറ്റ മറ്റു രണ്ടുപേര്‍.

Ads by Google
Sunday 12 Aug 2018 02.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW