Friday, September 14, 2018 Last Updated 32 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 02.10 AM

പാക്‌ ഉദ്യോഗസ്‌ഥര്‍ക്കുള്ള സൈനിക പരിശീലനം യു.എസ്‌. നിര്‍ത്തിവച്ചു

ഇസ്ലാമാബാദ്‌: വര്‍ഷങ്ങളായി പാകിസ്‌താനിലെ സൈനികോദ്യോഗസ്‌ഥര്‍ക്കു യു.എസ്‌. സ്‌ഥാപനങ്ങളില്‍ നല്‍കിവന്നിരുന്ന പരിശീലനം ട്രംപ്‌ ഭരണകൂടം നിര്‍ത്തിവച്ചു.
പാകിസ്‌താനി സൈനികര്‍ക്കു റഷ്യയില്‍ പരീശീലനം ലഭ്യമാക്കുന്നതിനായി റഷ്യയും പാകിസ്‌താനും തമ്മില്‍ കരാര്‍ ഒപ്പിട്ടതിനു പിന്നാലെയാണു യു.എസ്‌. നടപടി. ചൊവ്വാഴ്‌ച റാവല്‍പിണ്ടിയില്‍ നടന്ന റഷ്യ-പാക്‌ സംയുക്‌ത സൈനികോപദേശ സമിതിയുടെ ആദ്യയോഗത്തിലാണ്‌ ഇരുരാജ്യങ്ങളും കരാര്‍ ഒപ്പിട്ടത്‌.
കഴിഞ്ഞ ജനുവരില്‍ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ രൂക്ഷവിമര്‍ശനമുന്നയിച്ചതു മുതല്‍ പാക്‌-യു.എസ്‌. ബന്ധം വഷളായിവരികയായിരുന്നു. പാകിസ്‌താനുള്ള സൈനിക സഹായം യു.എസ്‌. കോണ്‍ഗ്രസ്‌ വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തിരുന്നു.
യു.എസ്‌. സര്‍ക്കാരിന്റെ രാജ്യാന്തര സൈനിക വിദ്യാഭ്യാസ, പരിശീലന പദ്ധതിയില്‍നിന്നാണ്‌ പാക്‌ ഉദ്യോഗസ്‌ഥരുടെ പരിശീലനത്തിനുള്ള ഫണ്ട്‌ നല്‍കിയിരുന്നത്‌. എന്നാല്‍, അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ഫണ്ട്‌ അനുവദിച്ചിട്ടില്ലെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. 1960 മുതലാണ്‌ പാക്‌ ഉദ്യോഗസ്‌ഥര്‍ക്കു യു.എസില്‍ സൈനിക പരിശീലനം നല്‍കുന്നുണ്ട്‌.

Ads by Google
Sunday 12 Aug 2018 02.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW