Wednesday, June 26, 2019 Last Updated 17 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 02.04 AM

വിശുദ്ധപ്രണയം

uploads/news/2018/08/240674/sun3.jpg

തലശ്ശേരി റയില്‍വേ സ്‌റ്റേഷനില്‍ എറണാകുളത്തേക്ക്‌ പോകാന്‍ രാവിലെ നേത്രാവതി എക്‌സ്പ്രസ്സും കാത്തിരിക്കുകയായിരുന്നു ഞാന്‍. ട്രെയിന്‍ വരാന്‍ ഇനിയും മുപ്പതുമിനുട്ട്‌ ബാക്കിയുണ്ട്‌. വിവിധതരത്തിലുള്ള ആളുകള്‍.. പല തരം വേഷങ്ങള്‍.. കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍വരെ.
കൊച്ചുകുട്ടികള്‍ നാലാംവയസ്സില്‍ നട്ടഭ്രാന്തെന്നു പറഞ്ഞതുപോലെ ഓടിനടക്കുന്നു. അവരെ പിടിച്ചുവയ്‌ക്കുന്ന അമ്മമാര്‍, തരുണീമണികളെ നോക്കിയിരുന്ന്‌ നേരംപോക്കുന്ന കോമളന്മാര്‍,കമിതാക്കള്‍, ഒരു നേരത്തിന്റെ അന്നത്തിനു വേണ്ടി യാചിക്കുന്നവര്‍, മദ്യപിച്ച്‌ ബഹളം വയ്‌ക്കുന്നവര്‍,കൂലിപ്പണിക്ക്‌ പോകാന്‍ തോളത്ത്‌ വള്ളിക്കൊട്ടയും തൂക്കിനില്‍ക്കുന്ന തമിഴ്‌ സുന്ദരിമാര്‍,നേതാക്കന്മാര്‍,അങ്ങനെ പലതരത്തില്‍പ്പെട്ടവരുണ്ട്‌.
ടീ സ്‌റ്റാളില്‍ നിന്നു രണ്ടുദോശയ വാങ്ങിക്കഴിച്ചു. ഒരുഗ്‌ളാസ്സ്‌ സ്‌ട്രോങ്ങ്‌ ചായയും കുടിച്ചു.
പ്‌ളാറ്റ്‌ഫോമിലെ വിഭിന്നമുഖങ്ങളെ നോക്കി നിന്നുപ്പോഴാണ്‌,അവരെ ശ്രദ്ധിച്ചത്‌.
ചുവപ്പുംറോസും കലര്‍ന്ന കട്ടിച്ചായം പൂശിയമുഖം. ഏകദേശം എഴുപതിനു മുകളില്‍ പ്രായം. ഒരു കീറിയ ടീഷര്‍ട്ടുംപാന്റും ആണ്‌ വേഷം. തോളത്ത്‌ തൂക്കിയിട്ടിരിക്കുന്ന തുണിസഞ്ചി, കൈയില്‍ തൂക്കിപ്പിടിച്ച വെള്ളക്കന്നാസില്‍ കുടിവെള്ളം. ചുരുണ്ട മുടി, രണ്ടുപല്ലുകള്‍ മുമ്പോട്ട്‌ ഉന്തി നില്‍ക്കുന്നു. ആ മുഖത്തേക്ക്‌ നോക്കിയപ്പോള്‍വയസ്സായ ഒരു യക്ഷിയെപ്പോലെ തോന്നിച്ചു. ഇതിന്‌ മുന്‍പും തലശ്ശേരിയുടെ നഗരവീഥികളിലൂടെ അവര്‍ നടന്നു നീങ്ങുന്നത്‌ കണ്ടിട്ടുണ്ട്‌.
അവര്‍ പ്‌ളാറ്റ്‌ഫോമില്‍ പ്രതീക്ഷയോടെ നില്‍ക്കുകയാണ്‌.
നേത്രാവതി എക്‌സ്പ്രസ്സ്‌ വന്നു.അവര്‍ ലോക്കോ പൈലറ്റ്‌ ഇരിക്കുന്ന ഭാഗത്തേക്ക്‌ ഓടിപ്പോയി. അവിടെ നിന്നും ലോക്കോ പൈലറ്റിനെ നോക്കിയതിനുശേഷം തലയില്‍കൈവച്ച്‌ എന്തൊക്കെയോ പിറുപിറുത്തു.
വന്നില്ല... വരില്ല... ,പിന്നെയും ഒരേ നില്‍പ്പാണ്‌.
പ്രായംചെന്ന വൃദ്ധനോട്‌ ഞാന്‍തിരക്കി.
അവരെന്താണ്‌ ഈ വേഷത്തില്‍.
മാനസികമായ എന്തോ തകരാറുണ്ടല്ലേ...?
അവള്‍,അധ്യാപിക...ലോക്കോ പൈലറ്റിനെ പ്രണയിച്ചവള്‍... കുട്ടികള്‍ക്ക്‌ പ്രണയകഥകള്‍ പറഞ്ഞുകൊടുത്ത കുട്ടികളുടെ സ്വന്തം ടീച്ചര്‍. അവരുടെ പേരുമാത്രമറിയാം പ്രിയദര്‍ശിനി ടീച്ചര്‍.
മലയാളത്തനിമയാര്‍ന്ന മലബാറിലെ സുന്ദരി. പുരുഷന്മാര്‍ അവള്‍ പോകുന്ന വഴിയേ, അവളൊന്നുദര്‍ശിക്കാന്‍ പുറകെ നടക്കുമായിരുന്നു.മീശമുളയ്‌ക്കാത്ത ചെറുപ്പക്കാരുടെ സ്വപ്‌നങ്ങളിലെ രാജകുമാരി.
മംഗലാപുരം-ചെന്നൈ എക്‌സ്പ്രസ്സിലായിരുന്നു അവളുടെ രാജകുമാരന്‍.
ദിവസവും രാവിലെയും വൈകുന്നേരവും തലശ്ശേരിയില്‍ ട്രെയിന്‍ എത്തുമ്പോഴുള്ള കൂടിക്കാഴ്‌ച. കൈമാറുന്ന പ്രണയലേഖനങ്ങള്‍.വിദ്യാലയത്തിലേക്ക്‌ പോകുന്നതിന്‌ മുന്‍പ്‌ കണ്‍കുളിര്‍ക്കെ കാണുന്നു.വൈകുന്നേരം സ്‌ക്കൂള്‍വിട്ടു നേരെ റയില്‍വേസേ്‌റ്റഷനിലേക്ക്‌.
വിശുദ്ധ പ്രണയം. അവള്‍ തന്റെ രാജകുമാരനോടൊപ്പം സ്വപ്‌നത്തേരിലേറി യാത്ര ചെയ്‌തുകൊണ്ടിരുന്നു.
ഒരു ദിവസം അവള്‍ കസവുസാരിയുടുത്ത്‌ തുളസിക്കതിര്‍ ചൂടി ചന്ദനക്കുറിയണിഞ്ഞ്‌ പ്രസാദവുമായ്‌ തന്റെ പ്രിയതമനെക്കാണാന്‍ റയില്‍വേ സ്‌റ്റേഷനില്‍ എത്തി. പക്ഷേ വന്നില്ല. തന്റെ പ്രിയതമന്റെ സ്‌ഥാനത്ത്‌ മറ്റൊരാളിരിക്കുന്നു.
അദ്ദേഹം ഇന്നലെ ഒരാക്‌സിഡന്റില്‍...
അവളുടെ തലച്ചോറിലൂടെ അഗ്നി സ്‌ഫുലിംഗങ്ങള്‍ അലയടിച്ചു കൊണ്ടിരുന്നു. കണ്ണുകളില്‍ ഇരുട്ടു കയറി..
അവള്‍ പൊട്ടിച്ചിരിച്ചു. കരഞ്ഞുകരഞ്ഞവള്‍ തളര്‍ന്നു.

ആരൊക്കെയോ ചങ്ങലയില്‍ ബന്ധിച്ചു.
ചങ്ങലയും പൊട്ടിച്ചുകൊണ്ടവള്‍ ഓടി...
റെയില്‍വേ സ്‌റ്റേഷനില്‍ എത്തി... രാവിലെ മുതല്‍ വൈകുന്നേരം വരെ തന്റെ പ്രണയ രാജകുമാരനെ നോക്കി നില്‍ക്കും. തീവണ്ടിയില്‍ അദ്ദേഹത്തിന്‌ കൊടുക്കാനുള്ള കുടിവെള്ളവുമായ്‌.
വരും വരാതിരിക്കില്ല. പിറുപിറുത്തു കൊണ്ട്‌ നടന്നുപോകും. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിരിക്കുന്നു. ഋതുക്കള്‍ എത്ര മാറിമാറി വന്നു. പ്രിയദര്‍ശിനി ടീച്ചറുടെ മനസ്സിനു മാത്രം മാറ്റമില്ല. വിശുദ്ധ പ്രണയത്തിന്റെ പ്രതീകം..
ഇന്നത്തെ ന്യൂജന്‍കാലഘട്ടത്തിലാണെങ്കിലോ.. ഞാനാലോചിച്ചു.
പ്രതീക്ഷയുടെ ലോകത്താണ്‌ ടീച്ചര്‍.
അന്നത്തെ പ്രണയം മനസ്സുകള്‍ തമ്മിലായിരുന്നു. പ്രിയനാഥന്റെ കണ്ണുകളില്‍ നോക്കി നില്‍ക്കുമ്പോള്‍ മനസ്സുകള്‍ തമ്മില്‍ കൈമാറുന്ന നിമിഷങ്ങള്‍... പ്രണയലേഖനം നല്‍കുമ്പോള്‍ വിരല്‍ സ്‌പര്‍ശത്തിലൂടെ പ്രണയത്തിന്റെ തരംഗങ്ങള്‍ ശരീരത്തിലേക്കരിച്ചിറങ്ങിയ സമയം..
വരും വരാതിരിക്കില്ല ,പിറുപിറുത്തുകൊണ്ട്‌ പ്രാണനാഥനുള്ള പ്രണയ ലേഖനമെഴുതിയ തുണ്ടുകടലാസും ചുരുട്ടിപ്പിടിച്ച്‌ പാളങ്ങളുടെ അനന്തതയിലേക്ക്‌ നോക്കിയിരിക്കുന്ന പ്രിയദര്‍ശിനി ടീച്ചര്‍. വിശുദ്ധ പ്രണയത്തിന്റെ സാക്ഷ്യപത്രം.

** ** **
ഭാര്യ കാമുകനോടൊപ്പം ചേര്‍ന്ന്‌ ഭര്‍ത്താവിന്‌ ജ്യൂസില്‍ സയനൈഡ്‌ കലര്‍ത്തി കൊലപ്പെടുത്തിയ വാര്‍ത്ത ടി വി യില്‍ കണ്ടപ്പോള്‍ ഭാര്യ പറഞ്ഞു,
ഹോ, അവള്‍ക്കൊക്കെ എങ്ങനെ സാധിക്കുന്നു?
അവള്‍ കള്ളക്കരച്ചിലോടെ, അന്ത്യചുംബനം നല്‍കുന്ന ഫോട്ടോ കണ്ടില്ലേ..
അതാണെടീ, കാലത്തിന്റെ മാറ്റം.
കാലവും പ്രണയവും മാറി, മാറാത്ത കാലവുംപ്രണയവും ആയി വിശുദ്ധ പ്രണയത്തിന്റെ ജീവിച്ചിരിക്കുന്ന സാക്ഷ്യപത്രമായ്‌ പ്രിയദര്‍ശിനി ടീച്ചര്‍ ഞാനോര്‍ത്തു.
ഓടുന്ന ജീവിതതീവണ്ടി,
ഓടിക്കയറുന്ന ജീവിതങ്ങള്‍!
ഓട്ടത്തിലെന്തൊക്കെയോവീണുടയുന്നു.

സജി വര്‍ഗീസ്‌

Ads by Google
Sunday 12 Aug 2018 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW