Wednesday, November 14, 2018 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 07.40 PM

ആദ്യ വനിതാ കമാന്‍ഡോ സംഘമായി 'സ്വാറ്റ്': രാജ്യ സുരക്ഷക്കായി ഇന്ത്യന്‍ പെണ്‍പുലികള്‍ സുസജ്ജം

 Female Commando Group

ന്യൂഡല്‍ഹി: പതിനഞ്ച് മാസത്തെ കഠിന പരിശീലനത്തിന് ശേഷം ഇന്ത്യന്‍ സുരക്ഷാ സേനയുടെ ആദ്യ വനിതാ കമാന്‍ഡോ സംഘം വെള്ളിയാഴ്ച മുതല്‍ സജ്ജമായിരിക്കുന്നു. സ്‌പെഷ്യല്‍ വെപ്പണ്‍സ് ആന്റ് ടാക്റ്റിക്‌സ്(SWAT) എന്നാണ് ഈ സംഘം അറിയപ്പടുന്നത്.

സ്വാറ്റില്‍ 36 വനിതാ കമാന്‍ഡോകളാണ് ആണുള്ളത്. ബോബ് നിര്‍വ്വീര്യമാക്കല്‍, ആധുനിക ആയുധങ്ങള്‍ കൈകാര്യം ചെയ്യല്‍, തീവ്രവാദികളെ ചെറുത്തു നില്‍ക്കല്‍ തുടങ്ങി ഇസ്രയേലി സേനയുടെ സ്വയം പ്രതിരോധ വിദ്യയായ ക്രാവ് മാഗായില്‍ വരെ അറിവ് ഉള്ളവരാണ് ഈ പെണ്‍പുലികള്‍.

സ്വാതന്ത്രദിനത്തില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ ഇവരും പങ്കാളികളാകും. ഡല്‍ഹിയില്‍ പുരുഷ കമാന്‍ഡോകള്‍ക്കൊപ്പമായിരിക്കും ഇവരുടെ സേവനം. പുരുഷന്മാര്‍ക്കു മാത്രമേ എല്ലാം സാധിക്കൂ എന്ന തെറ്റായ ധാരണ ഇല്ലാതാക്കുന്നതാണ് ഈ സംഘം എന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Ads by Google
Saturday 11 Aug 2018 07.40 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW