Saturday, February 23, 2019 Last Updated 13 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 07.41 PM

ദുരിതാശ്വാസ നിധിയില്‍ പങ്കാളിയാവാന്‍ 'മറഡോണ'യും; ഒരു ദിവസത്തെ കളക്ഷന്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക്

Maradona movie team, Flood relief

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായവുമായി ടൊവിനോയും കൂട്ടരും. മറഡോണ സിനിമയുടെ ഒരു ദിവസത്തെ കളക്ഷനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സംഭാവന ചെയ്യുന്നത്. ടൊവിനോയും സിനിമയുടെ സംവിധായകനും എഴുത്തുകാരനുമാണ് ഫേസ്ബുക്ക് ലൈവിലൂടെ ഇക്കാര്യം അറിയിച്ചത്.

വെള്ളപ്പൊക്കത്തില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് ഈ തുക മന്ത്രി വി.എസ് സുനില്‍ കുമാര്‍ അടുത്ത ആഴ്ച കൈമാറും. മറഡോണയുടെ സംവിധായകന്‍ വിഷ്ണു നാരായണന്‍, തിരക്കഥാകൃത്ത് കൃഷ്ണമൂര്‍ത്തി എന്നിവരും ദുരിതം അനുഭവിക്കുന്നവര്‍ക്ക് എല്ലാ പിന്തുണയും അറിയിച്ചു.

Ads by Google
Saturday 11 Aug 2018 07.41 PM
Ads by Google
Loading...
TRENDING NOW