Friday, November 16, 2018 Last Updated 16 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 06.42 PM

റഫേല്‍ ഇടപാട്: സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ

rafale deal, Sathrughnan Sinha

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കി ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ. റഫേല്‍ യുദ്ധവിമാന ഇടപാട് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ആവശ്യപ്പെട്ടു. വിമാന വില ഉള്‍പ്പെടെ പല കാര്യങ്ങളിലും ഉത്തരം പറയാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത സര്‍ക്കാരിന് ജനങ്ങളുടെ കണ്ണില്‍ നോക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്നും ശത്രുഘ്‌നന്‍ സിന്‍ഹ വിമര്‍ശിച്ചു.

റഫേല്‍ ഇടപാട് സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അനേഷിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നിലപാടിനോട് യോജിക്കുന്നതാണ് ബി.ജെ.പി എം.പിയുടെ നിലപാട്. ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതിയാണ് റഫേല്‍ ഇടപാടെന്ന് മുന്‍ കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളുമായ അരുണ്‍ ഷൂരിയും യശ്വന്ത് സിന്‍ഹയും ആരോപിച്ചിരുന്നു. യശ്വന്ത് സിന്‍ഹയും പറയുന്നതാണ് തനിക്ക് വിശ്വാസമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ മോഡി സര്‍ക്കാരിന് കഴിഞ്ഞില്ല. നല്ല ഭരണം കാഴ്ചവച്ചിട്ടും വാജ്‌പേയി സര്‍ക്കാരിന് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടു. ഇക്കാര്യം ഓര്‍ക്കണമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW