Sunday, September 09, 2018 Last Updated 20 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 05.23 PM

മുത്തലാഖ് വിഷയത്തില്‍ ശ്രീരാമനും സീതയ്ക്കുമെതിരെ വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് മാപ്പ് പറഞ്ഞു

Triple Talaq, Congress MP

ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ ശ്രീരാമനും സീതയ്ക്കുമെതിരെ വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് ഹുസൈന്‍ ദല്‍വായി മാപ്പ് പറഞ്ഞു. ശ്രീരാമന് പോലും സീതയെ സംശയമായിരുന്നെന്നും സീതയെ ഉപേക്ഷിച്ച ശ്രീരാമന്‍ പിന്നീട് മാപ്പ് പറഞ്ഞ് സീതയെ സ്വീകരിച്ചുവെന്നുമായിരുന്നു ഹുസൈന്റെ പ്രസ്താവന. മുത്തലാഖിനെ പിന്തുണയ്ക്കുന്നതിനാണ് ഹുസൈന്‍ ശ്രീരാമന്റെയും സീതയുടേയും ഉദാഹരണം പറഞ്ഞത്. സംഭവം വിവാദമായതോടെയാണ് ഹുസൈന്‍ മാപ്പ് പറഞ്ഞത്.

പ്രസ്താവന തെറ്റായിപ്പോയി. ആരുടേയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. പ്രസ്താവനയില്‍ മാപ്പ് പറയുന്നതായും ഹുസൈന്‍ പറഞ്ഞു. വിവാദം ഭയന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഹുസൈന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞിരുന്നു. നേരത്തെയും പലരും ഇത്തരം പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. സീത ടെസ്റ്റ് ട്യുബ് ശിശുവാണെന്ന് യു.പി ഉപ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത്തരം പ്രസ്താവനകള്‍ ആരും നടത്തരുതെന്നും ഖേര പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW