Wednesday, February 13, 2019 Last Updated 1 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 05.21 PM

പ്രളയക്കെടുതി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സൂര്യയും കാര്‍ത്തിയും 25 ലക്ഷം രൂപ നല്‍കും

Kerala flood,  Surya, Karthi

ചെന്നൈ: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായവുമായി തമിഴ് നടന്‍മാരായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും. ഇരുവരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കും. സൂര്യയുടെ നിര്‍മ്മാണ കമ്പനിയായ 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ കോ പ്രൊഡ്യൂസറും സംവിധായകനുമായ രാജശേഖര്‍ പാണ്ഡ്യനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

പ്രളയക്കെടുതിയില്‍ ഉള്‍പ്പെട്ടവരെ സഹായിക്കുന്നതിന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സമുഹത്തിന്റെ നാനാതുറകളിലുള്ളവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി തന്നെ ഒരു ലക്ഷം രൂപ സംഭാവന നല്‍കി. ഗവര്‍ണര്‍ പി. സദാശിവവും തന്റെ ശമ്പളത്തില്‍ നിന്ന് ഒരു ലക്ഷം രൂപ സംഭാവന നല്‍കിയിട്ടുണ്ട്.

നടന്‍ മമ്മൂട്ടി അടക്കമുള്ളവരും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വടക്കന്‍ പറവൂര്‍ പുത്തന്‍വേലിക്കര തേലത്തുരുത്തില്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ മമ്മൂട്ടി സന്ദര്‍ശിച്ചു. രാത്രി 11 മണിയോടെ സ്ഥലം എം.എല്‍.എ വി.ഡി സതീശനൊപ്പമാണ് മമ്മൂട്ടി എത്തിയത്.

Ads by Google
Saturday 11 Aug 2018 05.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW