Saturday, February 23, 2019 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 05.02 PM

ഈസ്റ്റ് വെസ്റ്റ് ഇടനാഴി: നിര്‍മ്മാണത്തിലിരുന്ന ഫ്‌ളൈ ഓവര്‍ ബംഗാളില്‍ തകര്‍ന്നുവീണു

സിലിഗുരിക്ക് 20 കിലോമീറ്റര്‍ അകലെ ഫന്‍സിദെവയിലാണ് നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം നിലംപൊത്തിയത്.
flyover

കൊല്‍ക്കൊത്ത: ഗുജറാത്തിലെ പോര്‍ബന്തര്‍ മുതല്‍ അസമിലെ സില്‍ചാര്‍ വരെയുള്ള ഈസ്റ്റ് വെസ്റ്റ് ഇടനാഴിയുടെ ഭാഗമായി ബംഗാളില്‍ കുടി കടന്നുപോകുന്ന ഫ്‌ളൈ ഓവര്‍ തകര്‍ന്നുവീണു. സിലിഗുരിക്ക് 20 കിലോമീറ്റര്‍ അകലെ ഫന്‍സിദെവയിലാണ് നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം നിലംപൊത്തിയത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. പാലം തകരുമ്പോള്‍ സമീപത്ത് ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആരും അപകടത്തില്‍പെട്ടില്ല. 3,300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫ്‌ളൈഓവര്‍ ബംഗാളിലെ ഇസ്ലാംപുര്‍, സിലിഗുരി, ജല്‍പയ്ഗുരി, അലിപുര്‍ദൗര്‍ എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

പാലത്തിന്റെ 25 മീറ്ററോളം ഭാഗമാണ് വീണത്. നിര്‍മ്മാണത്തിലെ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു.

ദേശീയ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ് നിര്‍മ്മാണ ചുമതല. എല്‍ ആന്റ്ടി കമ്പനിയാണ് നിര്‍മ്മാണം നടത്തിവന്നിരുന്നത്. സംഭവം ദേശീയപാത അധികൃതരും പരിശോധിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഡാര്‍ജലിംഗ് ജില്ലാ പ്രസിഡന്റും ടൂറിസം മന്ത്രിയുമായ ഗൗതം ദേബ് ആവശ്യപ്പെട്ടു.

2016 മാര്‍ച്ച് 31ന് കൊല്‍ക്കൊത്തയിലെ ബുരാബസാറില്‍ നിര്‍മ്മാണത്തിലിരുന്ന വിവേകാനന്ദ ഫ്‌ളൈ ഓവര്‍ തകര്‍ന്നുവീണ് 27 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW