Wednesday, September 26, 2018 Last Updated 13 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 04.53 PM

രൗദ്ര ഭാവത്തോടെ ഒഴുകി വരുന്ന വെള്ളത്തെ വകവെച്ചില്ല; പിഞ്ചുകുഞ്ഞിനെ മറുകരയിലെത്തിച്ച ആ രക്ഷകന്‍ ഇതാണ്

NDRF officer,  Infant life,  Flood
ചിത്രത്തിന് കടപ്പാട്: ന്യൂസ്18

ഇടുക്കിയില്‍ നിന്നും ഇരമ്പിവരുന്ന വെള്ളത്തിനെ ഭയക്കാതെ ചെറുതോണി പാലത്തിലൂടെ പിഞ്ചുകുഞ്ഞിനെ രക്ഷിച്ചോടുന്ന ദൃശ്യം സമൂഹ മാധ്യമങ്ങലിലൂടെ നമ്മെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ അത് ആരായിരുന്നു എന്ന ആകാംക്ഷയിലായിരുന്നു ജനം.

ദുരന്തനിവാരണ സേന വിഭാഗത്തിന്റെ ഉദ്യോഗസ്ഥനും ബീഹാര്‍ സ്വദേശിയുമായ കനയ്യകുമാറാണ് കുഞ്ഞിനെ മറുകരയിലെത്തിച്ച ആ രക്ഷകന്‍. സോഷ്യല്‍ മീഡിയയിലൂടെ ഇദ്ദേഹത്തെ തേടിയെത്തിയത് അഭിനന്ദന പ്രവാഹമായിരുന്നു.

NDRF officer,  Infant life,  Flood

ഞാന്‍ അവിടെയെത്തുമ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയം രണ്ടുപേര്‍ പുഴയുടെ മറുവശത്തുനിന്നും സഹായത്തിനായി വിളിച്ചു. അവരുടെ കൈയ്യിലുള്ള പിഞ്ചുകുഞ്ഞിനെ ഞാന്‍ എന്റെ കൈയ്യിലേക്ക് വാങ്ങി പെട്ടെന്നു തന്നെ പുഴക്ക് ഇക്കരെ എത്തിച്ചു കനയ്യകുമാര്‍ പറഞ്ഞു.

Ads by Google
Saturday 11 Aug 2018 04.53 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW