Sunday, November 18, 2018 Last Updated 25 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 04.37 PM

ദുരിതമൊഴിയാതെ കേരളം... അരുംകൊലയുടെ ബാക്കിപത്രം... അടവുകള്‍ പയറ്റി ഫ്രാങ്കോ... പ്രധാന വാര്‍ത്തകളിലൂടെ

uploads/news/2018/08/240581/cm_relif.jpg

മഴക്കെടുതി: 4000 കോടിയുടെ നാശനഷ്ടം; റോഡുകളും പാലങ്ങളും തകര്‍ന്നു; മഴ വീണ്ടും ശക്തിപ്പെടുമെന്ന് സൂചന; ഇടുക്കിയില്‍ ജലനിരപ്പ് താഴുന്നു

ആലപ്പുഴ: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 4000 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. തകര്‍ന്ന റോഡുകള്‍ ഉടന്‍ നിര്‍മ്മിക്കും. 15 പാലങ്ങള്‍ക്ക് ബലക്ഷയം സംഭവിച്ചു. എ.സി റോഡ് ഉയര്‍ത്തിപ്പണിയുന്നതിനെ കുറിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ ദുരിതബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

uploads/news/2018/08/240581/vannappuram-murder.jpg

പൂജനടത്തി തട്ടിയെടുത്തത് ഒന്നരലക്ഷം രൂപ, മന്ത്രവാദി കൃഷ്ണനോട് അടിമാലി സ്വദേശിക്കും പകയുണ്ടായിരുന്നു

വണ്ണപ്പുറം: മന്ത്രവാദിയെയും കുടുംബത്തെയും അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് പിടിയലായിരിക്കുന്ന അനീഷിനും ലിബിനും പുറമേ മറ്റൊരു വമ്പന്‍ സ്രാവ് ഇനിയും മറയത്ത് തന്നെ നില്‍ക്കുന്നതായി സംശയം. അനീഷിന്റെ പകയ്ക്ക് പുറമേ മറ്റൊരാളുടെ പ്രേരണയും ഇയാള്‍ നല്‍കിയ ക്വട്ടേഷനുമാണ് കൃഷ്ണനെയും കുടുംബത്തെയും വകവരുത്തിയതിലേക്ക് നീണ്ടതെന്നാണ് സംശയം.

uploads/news/2018/08/240581/bp_franco.jpg

വിശ്വാസികളോട് പ്രാര്‍ത്ഥനയിലായിരിക്കാന്‍ രൂപതയുടെ നിര്‍ദേശം; പോലീസിനെ നേരിടാന്‍ ഒരുങ്ങണമെന്ന രഹസ്യആഹ്വാനം; അരമനയ്ക്കുള്ളില്‍ റെയ്ഡ്

കോട്ടയം: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വിലങ്ങുവീഴുമെന്ന് ഉറപ്പായതോടെ രൂപത പ്രതിരോധത്തില്‍. ബിഷപ്പിനെ സംരക്ഷിക്കാന്‍ വിശ്വാസികളെ വിളിച്ചുകൂട്ടിയതോടെ സംശയത്തിന്റെ നിഴലിലായ രൂപതാ നേതൃത്വം ഇന്നലെ രാത്രിയോടെ വിശ്വാസികളെ തിരിച്ചയച്ചിരുന്നു. എന്നാല്‍ ഇത് അവരുടെ ഇരട്ടത്താപ്പാണെന്ന് പിന്നീടുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

uploads/news/2018/08/240581/amit.jpg

ഞങ്ങള്‍ ബംഗാളി വിരുദ്ധരല്ല; മമത വിരുദ്ധര്‍; തൃണമുല്‍ വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാര്‍: അമിത് ഷാ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഞങ്ങള്‍ ബംഗാളി വിരോധികളല്ല എന്നാല്‍ മമത വിരോധികളാണ്-അമിത് ഷാ പറഞ്ഞു. ബംഗ്ലാദേശി കടന്നുകയറ്റക്കാരെ സംരക്ഷിക്കാനാണ് മമത ബാനര്‍ജി ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. ദേശീയ പൗരത്വ രജിസ്റ്ററുമായി മുന്നോട്ടു പോകും. മമതാ ബാനര്‍ജിയോ രാഹുല്‍ ഗാന്ധിയോ വിചാരിച്ചാല്‍ എന്‍.ആര്‍.സി തടയാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. കൊല്‍ക്കത്തയില്‍ ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

uploads/news/2018/08/240581/udayakumar.jpg

ഉരുട്ടിക്കൊലക്കേസ്; ശിക്ഷപ്പെട്ട ഉദ്യോഗസ്ഥര്‍ക്കായി പോലീസില്‍ പണപ്പിരിവ്

തിരുവനന്തപുരം : 13 വര്‍ഷം മുന്‍പ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട പോലീസുകാര്‍ക്കായി സേനയില്‍ പണപ്പിരിവ് നടക്കുന്നതായി റിപ്പോര്‍ട്ട്. പോലീസ് അസോസിയേഷനും ഓഫീസേഴ്‌സ് അസോസിയേഷനും ഉദ്യോഗസ്ഥരെ നേരില്‍ കണ്ടാണ് പിരിവ് നടത്തുന്നതെന്നാണ് ഒരു പ്രമുഖ മാധ്യമം പുറത്തു വിട്ടിട്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.

Ads by Google
Saturday 11 Aug 2018 04.37 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW