Wednesday, September 26, 2018 Last Updated 6 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 04.29 PM

ബാങ്ക് വായ്പ തട്ടിപ്പ്: നിരവ് മോഡിയുടെ സഹോദരങ്ങള്‍ സെപ്തംബര്‍ 25ന് കോടതി ഹാജരാകാന്‍ നോട്ടീസ്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റുമായി ബന്ധപ്പെട്ട പുതിയ ചട്ടപ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
Nirav Modi

മുംബൈ: ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നിരവ് മോഡിയുടെ സഹോദരങ്ങള്‍ക്ക് മുംബൈയിലെ സ്‌പെഷ്യല്‍ ഫുജിറ്റീവ് എക്കണോമിക് ഒഫന്‍ഡേഴ്‌സ് ആക്ട് കോടതിയുടെ നോട്ടീസ്. സെപ്തംബര്‍ 25ന് നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് സഹോദരന്‍ നീഷല്‍ മോഡിക്കും സഹോദരി പൂര്‍വി മോഡിക്കുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റുമായി ബന്ധപ്പെട്ട പുതിയ ചട്ടപ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

നിരവ് മോഡിയുടെ കള്ളപ്പണ ഇടപാടില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇവരും തട്ടിപ്പ് പുറത്തുവന്നതോടെ രാജ്യംവിട്ടിരുന്നു. കോടതിയില്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് കോടതി വ്യക്തമാക്കി. വലിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ചെയ്തശേഷം നാടുവിടുന്നവരെ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ അവരുടേയൂം അടുത്ത ബന്ധുക്കളുടേയും സ്വത്ത് കണ്ടുകെട്ടാനുള്ള പുതിയ നിയമത്തിന്റെ ചുവടുപിടിച്ചാണ് ഈ തീരുമാനം. ഇതേ ദിവസം തന്നെ ഹാജരാകാന്‍ നിരവ് മോഡിക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്ക് അടക്കമുള്ള മൊതുമേഖല ബാങ്കുകളില്‍ നിന്നും 13,000 കോടി രൂപയുടെ വായ്പ തട്ടിപ്പുനടത്തിയ ശേഷമാണ് നിരവും ബന്ധു മുകുള്‍ ചോക്‌സിയും രാജ്യം വിട്ടത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW