Friday, December 14, 2018 Last Updated 14 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 03.16 PM

കഴുത്തറുക്കുന്നതിനിടെ 'അച്ഛാ... എന്നോട് ക്ഷമിക്കണം' എന്ന് യാചിച്ച് എട്ടുവയസുകാരന്‍; കൊലയാളി പിതാവിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്

uploads/news/2018/08/240578/crime.jpg

ഹൂസ്റ്റണ്‍ : ഭാര്യയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ടു മക്കളെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. മറ്റൊരു സ്ഥലത്തു നിന്ന് വെടിയേറ്റ നിലയില്‍ കണ്ടെത്തിയ ഇയാളെ പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ദാരുണമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കഴുത്തറുക്കാന്‍ തുടങ്ങിയപ്പോള്‍ എട്ടു വയസുകാരായ മകന്‍ തേങ്ങിക്കരഞ്ഞുവെന്നും 'അച്ഛാ എന്നോട് ക്ഷമിക്കണം' എന്ന് യാചിച്ചുവെന്നും ചോദ്യം ചെയ്യലിനിടെ ഇയാള്‍ പോലീസിനോട് പറഞ്ഞു.

കുട്ടികള്‍ക്ക് എന്തുപറ്റിയെന്ന് അറിയില്ലെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. എന്നാല്‍, പിന്നീട് സംഭവം വിവരിക്കുകയായിരുന്നു. എട്ടു വയസ്സുകാരനായ മകന്‍ മാര്‍സെല്‍ ഡൊസോക, ഒരു വയസുകാരി അന്ന ബെല്‍ എന്നിവരെയാണ് പിതാവ് ജീന്‍ പിയര്‍ ഡൊസോക കൊലപ്പെടുത്തിയത്.

അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇയാളുമായി അകന്നു കഴിയുകയായിരുന്ന ഭാര്യ സബീന്‍ എന്റ്റോംഗോയാണ് ഇയാളുടെ അപ്പാര്‍ട്ടുമെന്റില്‍ കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇയാള്‍ നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും ഓടുവില്‍ കോള്‍ എടുത്തപ്പോള്‍ മക്കളെ കൊലപ്പെടുത്തിയെന്നും സമ്മാനം കരുതിവെച്ചിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞതായി സബീന്‍ അന്വേഷണ ഉദ്യോഗസഥര്‍ക്ക് മൊഴി നല്‍കി. ഇയാളുടെ അപ്പാര്‍ട്ടുമെന്റില്‍ ചെല്ലണമെന്നും വാതിലിനു സമീപമുള്ള ചവിട്ടിക്കടിയില്‍ താക്കോല്‍ വച്ചിട്ടുണ്ടെന്നും പറഞ്ഞതനുസരിച്ച് അപ്പാര്‍ട്ടുമെന്റില്‍ എത്തി നടത്തിയ തെരച്ചിലിലാണ് രണ്ടു കുട്ടികളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതനുസരിച്ച് എത്തിയ പോലീസ് കൊല്ലപ്പെട്ട നിലയില്‍ കുട്ടികളെ കണ്ടെത്തി. ഒപ്പം ഒരു കത്തും ഉണ്ടായിരുന്നു. കുട്ടികള്‍ക്കൊപ്പം മരിക്കുന്നുവെന്നായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാറിനുള്ളില്‍ വെടിയേറ്റ നിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു.

Ads by Google
Saturday 11 Aug 2018 03.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW