Friday, November 16, 2018 Last Updated 27 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 04.12 PM

ഞങ്ങള്‍ ബംഗാളി വിരുദ്ധരല്ല; മമത വിരുദ്ധര്‍; തൃണമുല്‍ വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാര്‍: അമിത് ഷാ

Amit Shah, Mamata Banerjee

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഞങ്ങള്‍ ബംഗാളി വിരോധികളല്ല എന്നാല്‍ മമത വിരോധികളാണ്-അമിത് ഷാ പറഞ്ഞു. ബംഗ്ലാദേശി കടന്നുകയറ്റക്കാരെ സംരക്ഷിക്കാനാണ് മമത ബാനര്‍ജി ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. ദേശീയ പൗരത്വ രജിസ്റ്ററുമായി മുന്നോട്ടു പോകും. മമതാ ബാനര്‍ജിയോ രാഹുല്‍ ഗാന്ധിയോ വിചാരിച്ചാല്‍ എന്‍.ആര്‍.സി തടയാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. കൊല്‍ക്കത്തയില്‍ ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

എന്തിനാണ് മമതാ ബാനര്‍ജി അനധികൃത കുടിയേറ്റക്കാരെ പിന്തുണയ്ക്കുന്നത് രാഹുല്‍ ഗാന്ധിയും നിലപാട് വ്യക്തമാക്കുന്നില്ല. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതിന് പിന്നില്‍. ഞങ്ങള്‍ക്ക് വോട്ട് ബാങ്കിനേക്കാള്‍ പ്രധാനം രാജ്യമാണ്. ഞങ്ങളെ എതിര്‍ത്തോളൂ, എന്നാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ ഉപേക്ഷിക്കില്ല-അമിത് ഷാ പറഞ്ഞു. 25 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടി പറയാനാണ് അമിത് ഷാ ശ്രമിച്ചത്.

ബംഗാളിലെത്തിയ അമിത് ഷായ്‌ക്കെതിരെ ബംഗാള്‍ വിരുദ്ധനായ അമിത് ഷാ ബംഗാളില്‍ നിന്ന് പുറത്ത് പോകണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ നഗരത്തില്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയായാണ് തങ്ങള്‍ ബംഗാളി വിരുദ്ധരല്ലെന്നും മമത വിരുദ്ധരാണെന്നും അമിത് ഷാ പറഞ്ഞത്. ബംഗാളില്‍ നിന്ന് മമതാ ബാനര്‍ജിയെ തൂത്തെറിയുമെന്ന് അമിത് ഷാ വെല്ലുവിളിച്ചു. ബി.ജെ.പി റാലി ജനങ്ങളില്‍ എത്താതിരിച്ചാന്‍ ചാനലുകളുടെ സിഗ്നല്‍ ദൃഢത മമത സര്‍ക്കാര്‍ കുറച്ചുവെന്നും അമിത് ഷാ ആരോപിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW