Saturday, November 17, 2018 Last Updated 41 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 01.05 PM

കൈയ്യില്‍ മഹാഭാരതം തന്നെ; ആമിര്‍ കൃഷ്ണനാകുമോ അതോ അര്‍ജുനനോ ?

Aamir Khan

ബോളിവുഡ് സൂപ്പര്‍താരം ആമീര്‍ ഖാന്റെ നീട്ടി വളര്‍ത്തി മുടിയും പിരിച്ചു വച്ചിരിക്കുന്ന മീശയുമായുള്ള പുതിയ ലുക്ക് കണ്ടപ്പോള്‍ ആദ്യം എല്ലാവരും കരുതിയത് മഹാഭാരതത്തെ ആസ്പദമാക്കിയ ചിത്രത്തിലെ പുതിയ ഗെറ്റ് അപ്പ് ആകുമെന്നാണ്. എന്നാല്‍, പിന്നീട് ഇത് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളാണെന്ന് പുറത്തവരികയായിരുന്നു.

എന്നാല്‍, മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് മഹഭാരതവുമായി ബന്ധപ്പെട്ട ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യത്തില്‍ പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല. മഹാഭാരതം കൈയ്യില്‍ പിടിച്ചു നില്‍ക്കുന്ന ആമിറിന്റെ ചിത്രങ്ങളാണ് ഇത്തരം അഭ്യൂഹങ്ങള്‍ക്ക് കാരണം. വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ആരാധകര്‍ ഇത് ശ്രദ്ധിച്ചത്. കാറില്‍ ഇരുന്നു വായിക്കുകയായിരുന്ന പുസ്‌കത്തിനിടയില്‍ വിരലുകള്‍ വച്ച് അടയാളമിട്ടാണ് ആമിര്‍ പുറത്തിറങ്ങിയത്.

ചിത്രം എസ്എസ് രാജമൗലി സംവിധാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ട്. എന്തുതന്നെ ആയാലും ആമിറിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ വാര്‍ത്ത വിശ്വസമീയമായിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍, ഇത് വെബ് സീരിസ് ആയാണോ പുറത്തിറക്കുന്നത് എന്നാണ് കണ്ടറിയേണ്ടത്.

ആമിര്‍ തന്നെ ചിത്രം നിര്‍മ്മിക്കുമെന്നാണ് സൂചനകള്‍. ഇത്തരത്തില്‍ മഹഭാരതം ആമിര്‍ വെര്‍ഷന്‍ വന്നാല്‍ കൃഷ്ണന്റെ വേഷത്തിലാണോ അതോ അര്‍ജുനന്റെ വേഷത്തിലാണോ ആമിര്‍ എത്തുന്നത് എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എംടിയുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ആമിര്‍ വേഷമിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW