Monday, November 19, 2018 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.52 PM

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പുരുഷന്മാര്‍ക്ക് കുടവയറില്‍ നിന്നും ആജീവനാന്ത മുക്തി നേടാം

paunch free life

പുരുഷന്മാരില്‍ ഏറ്റവും അധികം പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ് കുടവയര്‍. ചെറുപ്പക്കാരിലാണ് ഇത് ഏറ്റവും കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നത്. പ്രായമാകുന്നതോടെ ഇത് വര്‍ദ്ധിച്ച് വരികയും ചെയ്യും. അമിതവണ്ണത്തിലൂടെ വയറു ചാടുന്നതും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണും മുന്‍പ് കുടവയര്‍ വരാനുള്ള കാരണങ്ങള്‍ അറിഞ്ഞിരിക്കണം. കുടവയര്‍ വരാതിരിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണെം എന്ന് നോക്കാം.

ജങ്ക് ഫുഡ്: ജങ്ക്ഫുഡാണ് പുരുഷന്മാരില്‍ തടി കൂട്ടുന്ന പ്രധാന കാരണം. ഇത് പലപ്പോഴും പല വിധത്തില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ആരോഗ്യപരമായ പല കാര്യങ്ങളും അനാരോഗ്യകരമായി മാറാന്‍ പലപ്പോഴും കാരണമാകുന്നത് ഇത്തരത്തിലുള്ള ജങ്ക്ഫുഡാണ്. പുരുഷന്‍മാരേക്കാള്‍ ജങ്ക് ഫുഡ് ഇഷ്ടപ്പെടുന്നത് സ്ത്രീകളാണ് എന്നാണ് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. എന്നാലും പുരുഷന്‍മാരും ഒട്ടും പുറകിലല്ല എന്നതാണ് അവരുടെ പൊണ്ണത്തടിയും കുടവയറും സൂചിപ്പിക്കുന്നത്. അതുകൊണ്ട് പരമാവധി ജങ്ക്ഫുഡുകള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ബിയര്‍ : ഇന്നത്തെ കാലത്ത് ചെറുപ്പക്കാരില്‍ പലരും ബിയര്‍ കഴിക്കുന്നവരാണ്. അതുതന്നെയാണ് പലപ്പോഴും ചെറുപ്പക്കാരില്‍ കുടവയര്‍ ഉണ്ടാക്കുന്നത്. ബിയര്‍ ഉപയോഗത്തിലൂടെ കലോറി വര്‍ദ്ധിക്കുകയും ഇത് കുടവയര്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ബിയര്‍ അല്ലെങ്കില്‍ മദ്യപാനം പൂര്‍ണമായും നര്‍ത്തുക. ആരോഗ്യം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ വിധത്തിലും ഒഴിവാക്കാവുന്ന ഒന്നാണ് ബിയര്‍.

ഉറക്കമില്ലായ്മ : ഉറക്കമില്ലായ്മയാണ് ഇപ്പോഴത്തെ ചെറുപ്പക്കാരെ ബാധിയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന്. ഉറക്കമില്ലായ്മ നമ്മുടെ വളര്‍ച്ചയേയും ദഹനപ്രക്രിയകളേയും പ്രതികൂലമായി തന്നെ ബാധിയ്ക്കും എന്ന കാര്യത്തില്‍ സംശയമേ വേണ്ട.

ജോലി : ജോലിയും വയറും തമ്മില്‍ ബന്ധമുണ്ട്. കാരണം ഇത് പലപ്പോഴും കുടവയറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുകയും മതിയായ വ്യായാമം ഇല്ലാതെ വരികയും ചെയ്യുമ്പോള്‍ കൊഴുപ്പ് അടിഞ്ഞു കൂടി കുടവയര്‍ ഉണ്ടാകും. വയര്‍ ചാടുന്നത് കൊണ്ട് പല വിധത്തില്‍ അത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

പാര്‍ട്ടികളില്‍ നിയന്ത്രണം : പാര്‍ട്ടികളും ആഘോഷങ്ങളും ധാരാളമാണ് ഇന്നത്തെ കാലത്ത്. അത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നു. നിയന്ത്രണമില്ലാത്ത രീതിയിലുള്ള ഇത്തരം ആഘോഷങ്ങള്‍ വയറു കൂട്ടും എന്ന കാര്യത്തില്‍ സംശയം വേണ്ട. യാതൊരു നിയന്ത്രണവുമില്ലാതെ കുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യും. എന്നാല്‍ ഇതെല്ലാം അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന കാര്യം ഓര്‍ക്കുക.

ആവശ്യത്തിന് മാത്രം ഭക്ഷണം : ഭക്ഷണം കഴിക്കുന്ന കാര്യത്തിലും വളരെയധികം ശ്രദ്ധിക്കുക. കാരണം വയറ് അറിഞ്ഞ് വേണം ഭക്ഷണം കഴിക്കേണ്ടത്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. നിങ്ങളുടെ ശരീരത്തിനാവശ്യമായ ഭക്ഷണം കഴിക്കാന്‍ അറിഞ്ഞിരിക്കണം. ഏത് ഭക്ഷണം കഴിച്ചാലാണ് കൂടുതല്‍ ഉപയോഗപ്രദമാവുക എന്ന കാര്യം ആദ്യം അറിഞ്ഞിട്ടായിരിക്കണം ഭക്ഷണം തിരഞ്ഞെടുക്കേണ്ടത്. കൂടുതല്‍ കെമിക്കലുകള്‍, കാര്‍ബോ ഹൈഡ്രേറ്റ് തുടങ്ങിയവ ചേര്‍ത്ത ഭക്ഷണം ഒഴിവാക്കുക. ഇതെല്ലാം വയറു കൂടുന്നതിന് കാരണമാകുന്നു.

പഞ്ചസാര ഉപയോഗിക്കുമ്പോള്‍ : പഞ്ചസാര കൂടിയ അളവില്‍ ഉപയോഗിക്കുന്നത് ഇന്‍സുലിന്റെ അളവ് വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നയാണ് പ്രമേഹ രോഗികള്‍ വയറു ചാടി തടി വര്‍ദ്ധിച്ച് ഇരിക്കുന്നത്. അതുകൊണ്ട് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പഞ്ചസാര ഉപയോഗിക്കുന്ന കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കുക. പഞ്ചസാരയുടെ അളവ് കുറക്കുന്നത് പൊണ്ണത്തടി കുറയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

വ്യായാമത്തിനുള്ള മടി : പലപ്പോഴും ഭക്ഷണം കഴിക്കാന്‍ കാണിക്കുന്ന ഉത്സാഹം വ്യായാമം ചെയ്യുന്ന കാര്യത്തില്‍ കാണിക്കുകയില്ല. വ്യായാമം ജീവിതത്തിന്റെ ഒരുഭാഗമാക്കുക. ഏത് തിരക്കിനിടയിലും വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കണം. വ്യായാമം ചെയ്യാനുള്ള സമയമില്ലായ്മ നമ്മളെ പലപ്പോഴും മടിയന്‍മാരാക്കും. ഇതു കുടവയര്‍ മാത്രമല്ല നമ്മളെ അനാരോഗ്യത്തില്‍ കൊണ്ടെത്തിക്കും. മടി ഒഴിവാക്കി വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് കുടവയറും തടിയും ഒതുക്കും.

സോഫ്റ്റ് ഡ്രിങ്കുകള്‍ : ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തിനെന്ന് കരുതി കഴിക്കുന്നവരുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. പല സോഫ്റ്റ് ഡ്രിങ്കുകളും ശരീരത്തിന് ഹാനീകരമാണെന്ന് നമുക്ക് തന്ന അറിയാം എന്നാല്‍ ഇവയുടെ അളവ് നിര്‍ബന്ധമായും കുറയ്ക്കണം. ഇവ അമിത കലോറിയാണ് ശരീരത്തില്‍ ഉണ്ടാക്കുന്നത്. ഇത് പലപ്പോഴും തടിയും വയറും കൂടുന്നതിന് കാരണമാകുന്നു.

Ads by Google
Saturday 11 Aug 2018 12.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW