Saturday, September 22, 2018 Last Updated 27 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.32 PM

പങ്കാളി വേലിചാടി വഞ്ചിക്കുന്നതായി തോന്നുന്നുണ്ടോ? വേറെ കിടപ്പറ തേടിപ്പോകാനുള്ള എട്ട് കാരണങ്ങള്‍ ഇതാണ്

uploads/news/2018/08/240553/couples.jpg

ഊഷ്മളമായ എല്ലാ ആണ്‍പെണ്‍ ബന്ധങ്ങളിലും ലോകത്ത് മനുഷ്യര്‍ ഏറ്റവും ഭയപ്പെടുന്ന കാര്യം പങ്കാളികള്‍ വഞ്ചിക്കുന്നതും അവരുടെ വേലിചാട്ടവുമാണെന്ന് റിപ്പോര്‍ട്ട്. ആള്‍ക്കാര്‍ എന്തുകൊണ്ടാണ് പങ്കാളികളെ വഞ്ചിക്കുന്നത് എന്ന കാര്യത്തില്‍ നടന്ന ഒരു ഗവേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. സ്ത്രീപുരുഷ ബന്ധത്തില്‍ തുടരുന്ന 562 പേരില്‍ മേരിലാന്റ് സര്‍വകലാശാലയിലെ ഗവേഷകരാണ് പരീക്ഷണം നടത്തിയത്. 80 ചോദ്യങ്ങള്‍ നല്‍കിയുള്ള അവരുടെ ഉത്തങ്ങളില്‍ നിന്നും ബന്ധങ്ങളില്‍ എല്ലാവരും ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് പങ്കാളി തന്നെ വഞ്ചിക്കുമോ എന്ന ഭീതിയാണെന്നായിരുന്നു വിലയിരുത്തല്‍.

ഗവേഷണഫലം നല്‍കുന്ന സൂചന ലൈംഗിക വിരക്തി, ലൈംഗികതയിലെ വൈവിദ്ധ്യത തേടല്‍, സാഹചര്യത്തിന്റെ സമ്മര്‍ദ്ദം എന്നിവ പുരുഷന്മാരില്‍ പങ്കാളിയെ വഞ്ചിക്കാനുള്ള പ്രവണത സൃഷ്ടിക്കുമ്പോള്‍ പങ്കാളിയുടെ അവഗണനയാണ് കാമുകന്മാരെ സൃഷ്ടിക്കാന്‍ സ്ത്രീകളെ പ്രചോദിപ്പിക്കുന്ന ഘടകമെന്നും കണ്ടെത്തി.

കുറ്റപ്പെടുത്തലുകള്‍ : എപ്പോഴും കുറ്റപ്പെടുത്തുന്ന പങ്കാളിയോട് പകരം വീട്ടാനുള്ള അവസരം തേടലിന് വഞ്ചിക്കല്‍ പ്രധാന ആയുധമായി മാറും.

തൃപ്തികരമല്ലാത്ത ലൈംഗികത: പങ്കാളികള്‍ തമ്മില്‍ ലൈംഗികതയില്‍ ഉണ്ടാവേണ്ട തൃപ്തിയില്ലായ്മ എപ്പോഴും പുതിയത് പരീക്ഷിക്കാന്‍ നിര്‍ബ്ബന്ധിച്ചുകൊണ്ടിരിക്കും

സ്‌നേഹമില്ലായ്മ: പങ്കാളികള്‍ക്ക് ഇടയിലുള്ള പ്രണയം നഷ്ടപ്പെടരുത്. പങ്കാളിയോട് വൈകാരിക അടുപ്പം തോന്നാത്തിന് മറ്റൊരു കാരണമായി സ്‌നേഹം കുറയുന്നത് മാറും. കിട്ടേണ്ടവരില്‍ നിന്നും കിട്ടാത്തത് മറ്റൊരാളില്‍ നിന്നും കിട്ടിയാല്‍ പെട്ടെന്ന് ബന്ധങ്ങള്‍ വഴിമാറാനും മറ്റൊരാളിലേക്ക് മനസ്സ് പാറിപ്പോകാന്‍ കാരണമാകും.

അവഗണന: എല്ലാ ബന്ധങ്ങളിലും പങ്കാളിയുടെ ശ്രദ്ധയും സ്‌നേഹവും കരുതലും ഏവരും എപ്പോഴും ആഗ്രഹിക്കുന്നു. ഇത് കിട്ടാതാകുന്നത് പലപ്പോഴും മറ്റ് ബന്ധങ്ങളുടെ അന്വേഷണത്തിലേക്ക് വഴി തിരിച്ചുവിടും.

സമര്‍പ്പണമില്ലായ്മ: ബന്ധങ്ങളിലെ പരസ്പര സമര്‍പ്പണമില്ലായ്മയും വേലിചാട്ടത്തിന് വളം വെയ്ക്കും. ഒരാള്‍ക്ക് മറ്റൊരാളോടുള്ള സമര്‍പ്പണ മനോഭാവം കുറയുന്നതും പങ്കാളികള്‍ തമ്മില്‍ പരസ്പരം മനസ്സിലാക്കാത്തതും പകരം ആളെ തേടുന്നത് വല്യ പ്രശ്‌നമല്ലെന്ന മനോഭാവം വളര്‍ത്തും.

ബഹുമാനക്കുറവ് : ബഹുമാനം നല്‍കാത്തത് പുതിയ ബന്ധം തേടാന്‍ പങ്കാളിയെ ക്ഷണിക്കുന്ന സാഹചര്യമുണ്ടാക്കും. പങ്കാളിയില്‍ നിന്നും കിട്ടാത്തത് പുതിയ ഇടത്ത തേടാന്‍ കാരണമാകും

വൈവിദ്ധ്യം തേടല്‍ : വ്യത്യസ്തരായ പങ്കാളികളെ അനുഭവിക്കാനുള്ള വ്യഗ്രതയാണിത്. ലൈംഗികതയില്‍ വൈവിദ്ധ്യം പരീക്ഷിക്കാനുള്ള ഈ താല്‍പ്പരം പങ്കാളിയെ വഞ്ചിക്കുന്നതിലേക്ക് നയിക്കും.

കാമുകിമാര്‍ അലങ്കാരം : അനേകം കാമുകിമാര്‍ ഉണ്ടാകുന്നതും അവരുമായുള്ള ലൈംഗികതകളും അലങ്കാരമായി കൊണ്ടു നടക്കുന്നവര്‍. ഇത്തരക്കാര്‍ അനേകം പങ്കാളികളുമായി കിടപ്പറ പങ്കുവെയ്ക്കുന്നത് വല്യ കാര്യമായി കണക്കാക്കുന്നു.

വഞ്ചനയ്ക്ക പിന്നിലെ യഥാര്‍ത്ഥ വശങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നത് വിശ്വസ്തതയുടെ കാര്യത്തില്‍ ഒരു ദമ്പതികള്‍ക്ക് സംഭവിച്ച പാളിച്ചകള്‍ മനസ്സിലാക്കുന്നതിനും തിരുത്തുന്നതിനും സഹായിക്കുമെന്നാണ് ഇക്കാര്യത്തില്‍ ഗവേഷകരുടെ വിലയിരുത്തല്‍.

Ads by Google
Ads by Google
Loading...
TRENDING NOW