Wednesday, November 07, 2018 Last Updated 15 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 11.35 AM

ചോദ്യം നടികളുമായുള്ള ബന്ധത്തെക്കുറിച്ച്; നിഷേധിച്ച് അമിതാബ് ബച്ചൻ: താങ്കള്‍ ഭര്‍ത്താവിനെ വിശ്വസിക്കുന്നുണ്ടോയെന്നു ചോദ്യത്തിന് ജയ ബച്ചന്റെ മറുപടി

Amitabh Bachchan

പ്രശസ്തനായ മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന്റെ അഭിമുഖങ്ങള്‍ എപ്പോഴും ശ്രദ്ധേയമായവ ആയിരുന്നു. ഔദ്യോഗിക ജീവിതത്തിനിടെ നിരവധി പ്രമുഖ വ്യക്തികളെ അഭിമുഖം ചെയ്തു. പലതും വിവാദങ്ങളായി, നാടകീയ രംഗങ്ങള്‍ക്കു വേദിയായി. 'ഡെവിള്‍സ് അഡ്വേക്കേറ്റ്: ദ് അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന തന്റെ പുസ്തകത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചനുമായുള്ള അഭിമുഖം മറക്കാനാവില്ലെന്നു ഈ മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തുന്നു.

അമിതാഭ് ബച്ചന്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന സമയമായ 1990-ലായിരുന്നു അത്. മുംബൈയിലെ ബച്ചന്റെ ആദ്യ കാല വസതിയിലായിരുന്നു ആ അഭിമുഖം. ഒരു സോഫയില്‍ ബച്ചന്റെ അടുത്തായി ഭാര്യ ജയ ബച്ചനും ഇരുന്നു. മുറിയില്‍ അല്‍പം മാറി മക്കളായ ശ്വേതയും അഭിഷേകും അഭിമുഖം കാണാനിരുന്നു. അമേരിക്കന്‍ നടന്‍ വാരന്‍ ബീറ്റിയെക്കുറിച്ചായി ബച്ചന്റെ സംസാരം. സഹനടിമാരുമായുള്ള വഴിവിട്ട ബന്ധത്തില്‍ ഏറെ പഴികേട്ട നടനായിരുന്നു വാരന്‍ ബീറ്റി. ബച്ചനെ ചുറ്റിപ്പറ്റി നിരവധി ഗോസിപ്പുകള്‍ പ്രചരിച്ച കാലമായിരുന്നു അന്ന്, സഹനടിമാരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന് കരണ്‍ ഥാപ്പര്‍ ചോദിച്ചു. പര്‍വീന്‍ ബാബിയുമായി താങ്കള്‍ക്കു ബന്ധത്തെ കുറിച്ച് ചോദിച്ചു. എന്നാല്‍ ബച്ചന്‍ അത് നിഷേധിച്ചു. തുടര്‍ന്ന് രേഖയുമായി അന്ന് നിലനിന്നിരുന്ന ഗോസിപ്പിനെ കുറിച്ച് ചോദിച്ചു. ഇല്ല, ഒരിക്കലുമില്ല. എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പെട്ടെന്നു താന്‍ സമീപത്തിരുന്ന ജയയുടെ നേരെ തിരിഞ്ഞു. താങ്കള്‍ ഭര്‍ത്താവിനെ വിശ്വസിക്കുന്നുണ്ടോയെന്നു ചോദിച്ചു. ഞാന്‍ എന്റെ ഭര്‍ത്താവിനെ എക്കാലവും വിശ്വസിക്കുന്നു. താന്‍ ഇരിക്കുന്നതു കൊണ്ടു ഭംഗിവാക്കു പറയുകയാണോയെന്നു വീണ്ടും കരണ്‍ ഥാപ്പര്‍ ചോദിച്ചു. മറുപടിയ്ക്കു മുന്‍പ് ജയ ഭര്‍ത്താവിനെ ഒന്നു നോക്കി. പിന്നെ പറഞ്ഞു, ഒരിക്കലുമില്ല, ഭര്‍ത്താവിനെ ഒരിക്കലും അവിശ്വാസിക്കുന്നില്ല.

അഭിമുഖത്തിന് തന്നോടും സംഘത്തോടും ഉച്ചയൂണ് കഴിക്കാന്‍ നിര്‍ബന്ധിച്ചു. നിര്‍ബന്ധത്തിനു വഴങ്ങി ഭക്ഷണം കഴിക്കാനിരുന്നു. തുടര്‍ന്നായിരുന്നു ആ രംഗങ്ങള്‍ അരങ്ങേറിയത്. ബച്ചന്‍ പൊട്ടിത്തെറിച്ച് രോഷാകുലനായി. തനിക്കൊന്നും മനസിലായില്ല. ജയ വീണ്ടും ബച്ചനു ഭക്ഷണം വിളമ്പിക്കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ ബച്ചന്‍ തട്ടിമാറ്റി. നിങ്ങള്‍ക്കറിയില്ലേ, ഞാന്‍ ഒരിക്കലും ചോറ് കഴിക്കാറില്ലെന്ന്. എനിക്കിഷ്ടമില്ലാത്തത് എന്തിനാണ് തരുന്നത് ? ഏവരും സ്തംബ്ധരായി. റൊട്ടിയില്ലാത്തതു കൊണ്ടാണ് ചോറ് തന്നതെന്നു ജയ മൃദുവായി മറുപടി പറഞ്ഞു. വീണ്ടും ചോറ് വേണ്ടെന്നു പറഞ്ഞ് ബച്ചന്‍ രോഷാകുലനായി. റൊട്ടിയില്ലെങ്കില്‍ വേണ്ട, പക്ഷെ ചോറ് കഴിക്കാന്‍ നിര്‍ബന്ധിക്കരുതെന്നു അദ്ദേഹം പറഞ്ഞു. ബച്ചനെ ശാന്തനാക്കാന്‍ ജയ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പരുഷവാക്കുകള്‍ ബച്ചന്‍ തുടര്‍ന്നു. ഇതോടെ ജയ മുറി വിട്ടു പുറത്തു പോയി. പിന്നീട് വന്നതുമില്ല. അല്‍പസമയത്തിനുള്ളില്‍ റൊട്ടി എത്തുകയും ബച്ചന്‍ കഴിക്കുകയും ചെയ്തു.

തങ്ങള്‍ എല്ലാവരും ഭക്ഷണം പെട്ടന്ന് കഴിച്ച് മുറി വിട്ടു. എല്ലാവരും നിശബ്ദരായിട്ടാണ് കഴിച്ചത്. സംഭവിച്ചത് വിശ്വസിക്കാനാത്ത നിലയിലായിരുന്നു ക്രൂ. ബച്ചന്റെ പ്രതികരണം തന്റെ ചോദ്യങ്ങളില്‍ പ്രകോപിതനായിട്ടാണെന്നു തനിക്കു മനസിലായതായി കരണ്‍ ഥാപ്പര്‍ കുറിച്ചു. ഈ രംഗങ്ങള്‍ കണ്ട് താന്‍ അതിശയപ്പെട്ടു. അമിതാഭ് ബച്ചന്റെ ഉറ്റുസുഹൃത്തായ അമര്‍സിങ് വഴിയായിരുന്നു അഭിമുഖം തരപ്പെടുത്തിയത്. പിന്നീട് ഹോട്ടലിലെത്തിയ തങ്ങളെ സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍സിങ് ഫോണില്‍ വിളിച്ച് സംസാരിച്ചു. അമിതാഭ് ബച്ചന്‍ സംഭവങ്ങളെല്ലാം അമര്‍നാഥിനോടു പറഞ്ഞിട്ടുണ്ടായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW