കൊച്ചി: ജലനിരപ്പ് സംഭരണ ശേഷിയേക്കാല് താഴെ എത്തിയതോടെ ഇടമലയാര്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ അടച്ചു. ജലനിരപ്പ് താഴ്ന്നതോടെ രാവിലെ ഏഴുമണിക്ക് തന്നെ മൂന്നാമത്തെ ഷട്ടര്‍ അടച്ചിരുന്നു. ഇടമലയാര്‍ ഡാമില്‍ നിന്നുമുള്ള വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ പെരിയാറ്റിലെ ജലനിരപ്പ് കുറഞ്ഞിരുന്നു.
അണക്കെട്ടില്‍ ഇപ്പോഴത്തെ ജലനിരപ്പ് 168.95 മീറ്ററാണ്. 169 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. അടുത്ത ഷട്ടര്‍ ഉച്ചയോടുകൂടിത്തന്നെ അടയ്ക്കും. ഡാമിന് നാല് ഷട്ടറുകളാണുള്ളത്.
ഇടുക്കി ഡാമിന് പിന്നാലെ ഇടമലയാര്‍ അണക്കെട്ടുകൂടി തുറന്നതോടെ പെരിയാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. ഇതോടെ നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം രണ്ട് മണിക്കൂറോളം നിര്‍ത്തി വയ്ക്കേണ്ടി വന്നിരുന്നു.