Monday, July 08, 2019 Last Updated 30 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 10.41 AM

ഈ ഏഷ്യന്‍ചാമ്പ്യന്‍ വന്നത് ചോരുന്ന ചാക്കുകുടിലില്‍ നിന്നും ; വീട്ടില്‍ പശുക്കള്‍ക്കൊപ്പം കഴിഞ്ഞു, ദിവസവും രണ്ടു നേരം പട്ടിണി കിടന്നു; ഇപ്പോള്‍ പഞ്ചാബ് പോലീസിലെ ഡിഎസ്പി

uploads/news/2018/08/240537/khushbir-kaur.jpg

റസൂല്‍പ്പൂര്‍ കാലന്‍: ഖുശ്ബീര്‍ കൗര്‍ ഇപ്പോഴും ഒന്നും മറന്നിട്ടില്ല, ഇളകിയാടുന്ന കയറ്റുകട്ടിലില്‍ കിടന്നുറങ്ങിയതും കാലിത്തൊഴുത്ത് വീടാക്കേണ്ടി വന്നതും ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ പശുക്കള്‍ക്കൊപ്പം ഇരുന്ന് രാത്രി കടത്തി വിടേണ്ടതുമൊന്നും. നാലു വര്‍ഷം മുമ്പ് ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടി രാജ്യത്തിന് അഭിമാനനേട്ടം ഉണ്ടാക്കിയ രാജ്യത്തെ ഏറ്റവും വലിയ നടത്തക്കാരി ഖുശ്ബിര്‍ കൗര്‍ ആ മത്സരത്തില്‍ ഉണ്ടാക്കിയ നേട്ടം വെറും വെള്ളിമാത്രമല്ല പ്രതിസന്ധികളെ ചവുട്ടിമെതിച്ചുള്ള മറികടക്കല്‍ കൂടിയായിരുന്നു.

കടുത്ത ദാരിദ്ര്യത്തിലൂടെ കടന്നുപോയ നാളുകളില്‍ ദിവസവും ഒരുനേരമോ അല്ലെങ്കില്‍ രണ്ടു നേരമോ പട്ടിണി കിടക്കേണ്ടി വന്നു. കാലിത്തൊഴുത്തില്‍ നിന്നും ഇടയ്ക്കിടയ്ക്ക് ചാക്കുമറച്ച ചെറ്റപ്പുരയിലേക്ക് ഇടയ്ക്കിടെ മാറുമായിരുന്നെങ്കിലും മഴയില്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങുമ്പോള്‍ വീണ്ടും കന്നുകാലികള്‍ക്കിടയിലേക്ക് തന്നെ തിരിച്ചെത്തുമായിരുന്നു. വീണ്ടും പുതിയൊരു ഏഷ്യന്‍ഗെയിംസ് അടുക്കുമ്പോള്‍ 25 കാരി ഖുശ്ബീര്‍ പഞ്ചാബ് പോലീസില്‍ ഡിഎസ്പിയാണ്. ജീവിതം നല്‍കിയ കഠിനമായ പരീക്ഷകള്‍ ഓരോന്നും ഖുശ്ബീറും അവരില്‍ ഉരുക്കുപോലെയുള്ള ചങ്കുറപ്പ് നിക്ഷേപിച്ച മാതാവ് ജസ്ബീര്‍ കൗറും എല്ലാറ്റിനും സാക്ഷിയായ റസൂല്‍പ്പൂര്‍ കാലന്‍ ഗ്രാമത്തിലെ നാട്ടുകാരും മറക്കുന്നില്ല. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലെ ക്യാമ്പില്‍ ഇരുന്നു കൊണ്ടാണ് താന്‍ മറികടന്ന കഷ്ടത നിറഞ്ഞ നാളുകളെക്കുറിച്ച് ഖുശ്ബീര്‍ ഓര്‍മ്മിച്ചത്.

ഖുശ്ബീറിന് ആറു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചുപോയി. പിന്നീട് നാലു പെണ്‍മക്കളെയും മകനെയും വളര്‍ത്തിയെടുക്കാന്‍ മാതാവിന് ഏറെ ദുരിതം നേരിടേണ്ടി വന്നു. അഞ്ചുപേര്‍ക്കും ആഹാരവും വസ്ത്രവും ജസ്ബീര്‍ കൗര്‍ കണ്ടെത്തിയത്ത് തുണിയലക്കിക്കൊടുത്തും തൊട്ടടുത്ത ഗ്രാമത്തില്‍ പാല്‍ വില്‍പ്പന നടത്തിയുമാണ്. മഴക്കാലത്ത് തന്റെ പെണ്‍മക്കളും മകനും പശുക്കളുമെല്ലാം ഒരു മുറിയിലാകും. ഇന്ന് ഡിഎസ്പി ഖുശ്ബീറിന്റെ വീട് ചോദിച്ചാല്‍ ആരും വഴി പറഞ്ഞുതരുന്ന അവസ്ഥയിലാണ്. പിന്നിട്ട വഴികള്‍ ഓര്‍ത്തെടുക്കുമ്പോള്‍ ജസ്ബീറിന്റെ കണ്ണില്‍ നിന്നും നീര്‍ത്തുള്ളി ഉരുണ്ട് താഴേയ്ക്കു വീഴും.

uploads/news/2018/08/240537/khushbir-kaur1.jpg

തന്റെ ഒറ്റ വരുമാനത്തിന് കീഴില്‍ മക്കളെ അച്ചടക്കമുള്ളവളാക്കി വളര്‍ത്തിയ ജസ്ബീറില്‍ നിന്നും കുടുംബത്തിന്റെ ഭാരം പിന്നീട് കായികതാരമായി മാറിയതോടെ ഖുശ്ബീര്‍ ഏറ്റെടുത്തു. ദേശീയ അന്താരാഷ്ട്ര വേദികളില്‍ മുന്നിലെത്തി ഖുശ്ബീര്‍ മെഡലുകള്‍ കൊയ്യാന്‍ തുടങ്ങിയപ്പോള്‍ പ്രതിസന്ധികള്‍ ഒന്നൊന്നായി ഒഴിയാന്‍ തുടങ്ങി. ഖുശ്ബീര്‍ മെഡല്‍ നേടാന്‍ തുടങ്ങിയത് മുതലാണ് തങ്ങള്‍ നല്ല ഭക്ഷണം കഴിക്കാന്‍ തുടങ്ങിയത്. 2014 ഏഷ്യന്‍ ഗെയിംസില്‍ 20 മീറ്റര്‍ നടത്തത്തില്‍ അവര്‍ വെള്ളി നേടിയപ്പോള്‍ തങ്ങള്‍ സിമെന്റ് മേല്‍ക്കൂരയ്ക്ക് കീഴിലേക്ക് മാറിയെന്നും ജസ്ബീര്‍ ഓര്‍ക്കുന്നു. ഖുശ്ബീറിന്റെ രണ്ടു സഹോദരിമാരും കായിക താരങ്ങളാണ്. മൂന്നാമത്തെ സഹോദരി ധരംജിത്ത് കൗര്‍ കായിക പ്രേമിയാണ് സഹോദരന്‍ ബിക്രംജിത്ത് സിംഗ് ഇന്ത്യന്‍ ആര്‍മി സ്വപ്നം കണ്ടു കഴിയുന്നു.

വൈദ്യൂതി വകുപ്പില്‍ ജീവനക്കാരനായിരുന്ന ഭര്‍ത്താവ് മരിച്ചതോടെയാണ് ജസ്ബീറിന് കഷ്ടകാലം തുടങ്ങിയത്. ഭര്‍ത്താവ് മരിച്ചതോടെ കുടുംബത്തിലെ മറ്റുള്ളവര്‍ ജസ്ബീറിനെയും അഞ്ചു മക്കളെയും തള്ളി. എല്ലാം തനിയെ ചെയ്യേണ്ട അവസ്ഥ വന്നു. എന്നാല്‍ വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറായില്ല. ജീവിതം തന്നെ മക്കളെ വളര്‍ത്താനായി സമര്‍പ്പിച്ച ജസ്ബീര്‍ കഷ്ടപ്പെട്ട് നല്‍കുന്ന ആഹാരത്തിനൊപ്പം പഠനത്തിനും കായികമത്സരങ്ങളിലും തന്റെ മക്കളെ ഉത്തേജിപ്പിക്കുകയും ആത്മവിശ്വാസമായി കൂടെ നില്‍ക്കുകയും ചെയ്തു.

രണ്ടു പശുക്കളായിരുന്നു അവരുടെ ആശ്രയം. വസ്ത്രം തുന്നല്‍ ജോലിക്ക് പുറമേ ജസ്ബീര്‍ പാല്‍ വില്‍പ്പനയും നടത്തി. എന്നാല്‍ എല്ലാറ്റിനും അതില്‍ നിന്നും കിട്ടുന്ന വരുമാനം മതിയായിരുന്നില്ല. നന്നായി പഠിക്കുമായിരുന്നു ഖുശ്ബീറിനും സഹോദരിമാര്‍ക്കും സ്‌കൂള്‍ഫീസ് നല്‍കാനും മറ്റുള്ള കാര്യങ്ങളിലും സ്‌കൂളിലെ അദ്ധ്യാപകരുടെ സഹായം വേണ്ടുവോളം ഉണ്ടായി. ഇപ്പോഴും ജസ്ബീറിനൊപ്പം തന്നെ ഇല്ലായ്മയില്‍ തുണച്ച പശുക്കള്‍ കൂടെയുണ്ട്. പക്ഷ വൃത്തിയില്ലാത്ത എപ്പോള്‍ വേണമെങ്കിലൂം ഇടിഞ്ഞു വീഴുമായിരുന്ന ചെറ്റക്കുടിലിന്റെ സ്ഥാനത്ത് വൃത്തിയും ഉറപ്പുമുള്ള ആധുനിക രീതിയിലുള്ള വീടും പശുത്തൊഴുത്തും വേറെ വന്നു.

പെണ്‍മക്കളുണ്ടായാല്‍ കൊന്നൊടുക്കിക്കളയുന്ന നാട്ടില്‍ തന്റെ പെണ്‍മക്കളാണ് തന്റെ അഭിമാനമെന്നാണ് ഈ അമ്മ പറയുന്നത്. പെണ്‍ഭ്രൂണഹത്യ പെരുകുന്ന ഒരു രാജ്യത്ത് തന്റെ ഏറ്റുവം വലിയ സന്ദേശം ഇതാണെന്നും കഴിഞ്ഞ ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ അഭിമാനമായത് പെണ്‍കുട്ടികളായിരുന്നെന്നും ഇവര്‍ പറയുന്നു. വീടിന് ഒരു മുറിയാണ് ഉണ്ടായിരുന്നത്. അവിടെ തന്നെ ചാണകവും മൂത്രവുമെല്ലാം ഉണ്ടാകുമായിരുന്നു. അതുകൊണ്ടു തന്നെ ദുരിത കാലത്ത് തനിക്ക് കൂട്ടുകാരെ വീട്ടില്‍ കൊണ്ടുവരാന്‍ മടിയായിരുന്നെന്ന് ബിക്രംജിതും പറയുന്നു.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

Ads by Google
Saturday 11 Aug 2018 10.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW