Sunday, June 23, 2019 Last Updated 6 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 09.51 AM

കാലാവസ്ഥ മോശമായി, ഇടുക്കിയില്‍ ഇറങ്ങാന്‍ കഴിയാതെ മുഖ്യമന്ത്രിയുടെ സംഘം തിരിച്ചുപോയി

uploads/news/2018/08/240532/pinarayi-ramesh.jpg

ഇടുക്കി: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ വ്യോമമാര്‍ഗ്ഗം ഇടുക്കിയില്‍ എത്തിയ മുഖ്യമന്ത്രിയുടെ സംഘത്തിന് മോശം കാലാവസ്ഥയെ തുടർന്ന് കട്ടപ്പനയിൽ ഇറങ്ങാൻ സാധിച്ചില്ല. പ്രളയ ബാധിത പ്രദേശങ്ങൾ ആകാശ വീക്ഷണം നടത്തി മുഖ്യമന്ത്രി തിരികെ പോയി. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡിജിപി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസഫ് എന്നിവരാണ് സംഘത്തിലുള്ളത്.

​പ്രത്യേക ഹെലികോപ്റ്ററില്‍ എത്തിയ സംഘത്തിന് മോശം കാലാവസ്ഥയായിരുന്നു വില്ലനായത്. തുടര്‍ന്ന് ഇടുക്കിയില്‍ ഇറങ്ങാതെ വയനാട്ടിലേക്ക് പോയി. മുഖ്യമന്ത്രിയുടെ അഭാവത്തിൽ വൈദ്യുതി മന്തി എം.എം മണിയുടെ നേതൃത്വത്തിൽ അലോകന യോഗം നടക്കുന്നു, ജില്ല കളക്ടർ വനം മന്ത്രി കെ.രാജു, ബിജിമോൾ എം.എൽ.എ, റോഷി അഗസ്റ്റിൻ എം.എൽ.എ തുടങ്ങിയവരും സർക്കാർ ഉദ്യോഗസ്ഥരും അവലോകന യോഗത്തിൽ പങ്കെടുക്കുന്നു. നേരത്തേ കട്ടപ്പന സെന്റ്മേരീസ് കോളേജില്‍ സംഘവും ജനപ്രതിനിധികളും വകുപ്പ് തലവന്മാരും കൂടിയാലോജന പദ്ധതിയിട്ടിരുന്നു.

ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മഴക്കെടുതികള്‍ നിരീക്ഷിക്കാനാണ് മുഖ്യമന്ത്രിയും സംഘവും എത്തിയത്.തിരുവനന്തപുരത്ത് നിന്നും 7.30 യോടെ സംഘം യാത്ര തിരിച്ചത്. വയനാട്ടില്‍ ബത്തേരിയിലേക്ക് പോകും. വയനാടിന് പിന്നാലെ കോഴിക്കോട് മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലെ പ്രദേശങ്ങളിലും സന്ദര്‍​ശിക്കും. ഇടുക്കി ഡാം തുറന്നു വിട്ടതിനെ തുടര്‍ന്ന് പ്രളയക്കെടുതിയിലായ ആലുവയിലും ഇറങ്ങുന്നുണ്ട്.

Ads by Google
Saturday 11 Aug 2018 09.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW