Sunday, July 21, 2019 Last Updated 26 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 09.27 AM

പ്രളയം വന്ന് സര്‍വതും മുങ്ങിയപ്പോഴും മക്കളെ കൈവിടാതെ ഒരു അമ്മ; നിലമ്പൂരില്‍ കണ്ടത് കരളലിയിക്കുന്ന കാഴ്ച

malabar flood story

നിലമ്പൂര്‍: പ്രളയം വന്ന് സര്‍വതും മുങ്ങിയപ്പോഴും മക്കളെ കൈവിടാതെ കെട്ടിപ്പുണര്‍ന്ന് നില്‍ക്കുന്ന അമ്മയുടെ ചിത്രം കരളലിയിക്കുന്ന കാഴ്ചയാകുന്നു. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ നിന്നുമാണ് ഈ ദൃശ്യം പുറത്തുവന്നത്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നാട്ടുകാരാണ് ഈ ദൃശ്യം ആദ്യം കാണുന്നത്.

കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മരിച്ച് ഗീത എന്ന അമ്മയുടേയും മക്കളായ നവനീത് നിവേദ് എന്നിവരുടെ മൃതദേഹങ്ങളുമാണ് പരസ്പരം കെട്ടിപ്പുണര്‍ന്ന് നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ചെളി നിറഞ്ഞ പ്രദേശത്ത ജെസിബി വച്ച് നടത്തിയ പരിശോധനയിലാണ് ഇത്തരത്തില്‍ കിടന്നിരുന്ന മൃതശരീരം നാട്ടുകാര്‍ കണ്ടെത്തിയത്.

ഉരുള്‍ പൊട്ടലില്‍ ഭയന്ന് കരഞ്ഞ മക്കളെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നതാകാം ഇതെന്നും ഇതുകേട്ട് അടുത്തവീട്ടില്‍ നിന്നും സുബ്രഹ്മണ്യന്‍ ഓടിയെത്തിയിരുന്നുവെന്നാണ് കരുതുന്നത്. ഇതിനിടയില്‍ ആണ് ഇയാളും അപകടത്തില്‍പെട്ടത്. സുബ്രഹ്മണ്യന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

നിലമ്പൂര്‍ ചെട്ടിയംപാടത്ത് കോളനിക്ക് നേരെയുള്ള കുന്നിന്‍ മുകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മൂന്നു വീടുകള്‍ പൂര്‍ണമായും തകരുകയും ആറുവീടുകള്‍ ഭാഗീകമായി തകരുകയും ചെയ്തിരുന്നു. പ്രദേശത്ത് വീണ്ടും ഉരുള്‍പൊട്ടലുണ്ടാകാനുള്ള സാധ്യതയുണ്ടെന്നു സമീപത്ത് താമസിക്കുന്നവരെ അധികഡതര്‍ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

Ads by Google
Saturday 11 Aug 2018 09.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW