Friday, September 14, 2018 Last Updated 7 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 09.20 AM

പൊതുവിടത്തില്‍ കുഞ്ഞിന് മുലയൂട്ടിയപ്പോള്‍ മാറ് മറയ്ക്കണമെന്ന് ആവശ്യം; മറുപടിയെന്നോണം യുവതി ചെയ്തതിനെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയ

breastfeeding

കുഞ്ഞുങ്ങളെ മുലയൂട്ടുന്നതില്‍ യാതൊരു വിട്ട് വീഴ്ചയും അമ്മമാര്‍ കാണിക്കാറില്ല. ലോക മുലയൂട്ടല്‍ വാരം കഴിഞ്ഞയാഴ്ച ലോകമെമ്പാടും ആചരിച്ച് കഴിഞ്ഞതേയുള്ളു. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ആവശ്യമായതെല്ലാം മുലപ്പാലില്‍ നിന്നുമാണ് ലഭിക്കുന്നത്. എന്നാല്‍ പലപ്പോഴും അമ്മമാര്‍ക്ക് പൊതു സ്ഥലങ്ങളില്‍ ഇരുന്ന് മുലയൂട്ടുന്നതിന് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.

ഇത്തരത്തില്‍ പല യുവതികളും മുലയൂട്ടുന്ന സമയം തങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോഴും അമ്മമാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് പൊതുവിടങ്ങളില്‍ കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള ബുദ്ധിമുട്ട്. ഇത്തരം ബുദ്ധിമുട്ടുകള്‍ പൊതുബോധത്തിലേക്ക് എത്തേണ്ടതാണെന്നാണ് പലരും പറയുന്നത്.

കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു യുവതിക്കുണ്ടായ അനുഭവമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. മെക്‌സിക്കോയില്‍ സന്ദര്‍ശനത്തിനെത്തിയ ടെക്‌സ് സ്വദേശിനിയായ ഡൂഡ്‌ലിയെയാണ് മുലയൂട്ടുന്ന സമയം ഒരാള്‍ അപമാനിക്കാന്‍ ശ്രമിച്ചത്. കാബോ സാന്‍ ലൂക്കാസില്‍ കുടുംബത്തോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു യുവതി.

ഒരു റസ്റ്ററന്റില്‍ ഇരിക്കുമ്പോള്‍ യുവതി കുഞ്ഞിന് മുലയൂട്ടി. ഉടന് തന്നെ സമീപം ഇരുന്നയാള്‍ യുവതിയോട് മാറ് മറയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ സമയം ഡൂഡ്‌ലി ഭര്‍ത്താവിനോട് ടൗവ്വല്‍ ആവശ്യപ്പെടുകയും ടൗവ്വല്‍ ഉപയോഗിച്ച് മാറ് മറയ്ക്കുന്നതിന് പകരം മുഖം മറയ്ക്കുകയായിരുന്നു. ഈ സമയം റസ്റ്ററന്റിലുള്ളവരാണ് ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നിരവധിപേരാണ് ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Ads by Google
Saturday 11 Aug 2018 09.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW