Saturday, January 19, 2019 Last Updated 58 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 09.08 AM

പൂജനടത്തി തട്ടിയെടുത്തത് ഒന്നരലക്ഷം രൂപ, മന്ത്രവാദി കൃഷ്ണനോട് അടിമാലി സ്വദേശിക്കും പകയുണ്ടായിരുന്നു ; ലിബീഷും അനീഷും നടപ്പിലാക്കിയത് ക്വട്ടേഷന്‍, വണ്ണപ്പുറം കൂട്ടക്കൊലയില്‍ മറ്റൊരു വമ്പന്‍സ്രാവ് കൂടി മറഞ്ഞു നില്‍ക്കുന്നു

uploads/news/2018/08/240526/vannappuram-murder.jpg

വണ്ണപ്പുറം: മന്ത്രവാദിയെയും കുടുംബത്തെയും അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് പിടിയലായിരിക്കുന്ന അനീഷിനും ലിബിനും പുറമേ മറ്റൊരു വമ്പന്‍ സ്രാവ് ഇനിയും മറയത്ത് തന്നെ നില്‍ക്കുന്നതായി സംശയം. അനീഷിന്റെ പകയ്ക്ക് പുറമേ മറ്റൊരാളുടെ പ്രേരണയും ഇയാള്‍ നല്‍കിയ ക്വട്ടേഷനുമാണ് കൃഷ്ണനെയും കുടുംബത്തെയും വകവരുത്തിയതിലേക്ക് നീണ്ടതെന്നാണ് സംശയം.

കൃഷ്ണന്റെ അരികില്‍ മന്ത്രവാദത്തിനായി പതിവായി എത്തുകയും ഒന്നര ലക്ഷത്തോളം രൂപ ചെലവഴിക്കുകയും ചെയ്ത അടിമാലി സ്വദേശിയായ ഒരു കൃഷ്ണകുമാറിന്റെ പേരു കൂടി അനീഷ് പോലീസിന് നല്‍കിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കും കൃഷ്ണനോട് പകയുണ്ടായിരുന്നു എന്നാണ് സൂചനകള്‍. കൃത്യം ലീബീഷും അനീഷും മാത്രം ചേര്‍ന്നാണ് നടത്തിയതെന്നതും സംശയാസ്പദമായി നില നില്‍ക്കുന്ന ഘടകങ്ങളാണ്. രാത്രി 12.30 യോടെ കൃഷ്ണന്റെ വീട്ടിലെത്തിയ അനീഷും ലീബീഷും അരമണിക്കൂര്‍ കൊണ്ട് കൊലപാതകം നടത്തി മടങ്ങിയെന്നാണ് ഇവര്‍ പറഞ്ഞത്. കായികാഭ്യാസിയും കരുത്തനുമായ കൃഷ്ണന്‍ ഉള്‍പ്പെടെ നാലു പേരെ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോഴും പോലീസ് സംശയാസ്പദമായി തന്നെ കാണുകയാണ്.

കേസില്‍ കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ നിന്നും വെള്ളൂര്‍കുന്നം സ്വദേശി പട്ടരുമഠത്തില്‍ സനീഷ് (30), തൊടുപുഴ ആനക്കൂട് സ്വദേശി ഇലവുങ്കല്‍ ശ്യാം പ്രസാദ് (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ശ്യാമിനോട് ഒരു ക്വട്ടേഷനുണ്ടെന്നും കമ്പകക്കാനത്ത് എത്തണമെന്നും കേസിലെ പ്രധാനപ്രതികളില്‍ ഒരാളായ ലിബീഷ് പറഞ്ഞിരുന്നതായി ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ലിബീഷിന്റെ കൂട്ടുകാരാണ് സനീഷും ശ്യാംപ്രസാദും. പക്ഷേ കൃത്യത്തില്‍ തങ്ങള്‍ പങ്കാളികളായിരുന്നില്ലെന്നാണ് ഇരുവരും പറയുന്നത്. കൊലപാതകം ചെയ്യാനും മൃതദേഹം മറവ് ചെയ്യാനും ലീബീഷിന് കയ്യുറ വാങ്ങി കൊടുത്തത് ശ്യാം പ്രസാദാണ്. കൃഷ്ണന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണ്ണം പണയം വെച്ചുകൊടുത്തത് സനീഷായിരുന്നു. 20,000 രൂപ പ്രതിഫലവും വാങ്ങി.

കൊലപാതത്തിനു ശേഷം ശ്യാം ലിബീഷിനും അനീഷിനും ഒപ്പം മദ്യപിക്കുകയും ചെയ്തു. ലിബീഷിനെയും സനീഷിനെയും ശ്യാമിനെയും തൊടുപുഴയിലെ സ്വര്‍ണ്ണപ്പണയ സ്ഥാപനത്തില്‍ എത്തിച്ച് 40,000 രൂപയ്ക്ക് പണയം വെച്ചിരുന്ന സ്വര്‍ണ്ണവും കണ്ടെത്തിയിട്ടുണ്ട്. കൊരങ്ങാട്ടിയിലെ അനീഷിന്റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ കൃഷ്ണന്റെ വീട്ടില്‍ നിന്നും കവര്‍ന്ന സ്വര്‍ണ്ണവും താളിയോലയും കൊലപാതകത്തിനായി പോയ ബൈക്കും ഇട്ടിരുന്ന വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. എന്നാല്‍ കൊലപാതകം നടത്താന്‍ സമയം കുറിച്ചു നല്‍കുകയും പിന്നീട് പിടിക്കപ്പെടാതിരിക്കാന്‍ കോഴിയെ വെട്ടുന്ന പൂജയും നടത്തിയ മന്ത്രവാദിയും കൃഷ്ണനുമായി ഒന്നരലക്ഷം രൂപയുടെ പൂജകള്‍ നടത്തിയ കൃഷ്ണകുമാറും ഒളിവിലാണ്.

Ads by Google
Saturday 11 Aug 2018 09.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW