Saturday, September 22, 2018 Last Updated 42 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 08.13 AM

മുഖ്യമന്ത്രി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ യാത്ര തിരിച്ചു ; റവന്യൂമന്ത്രി പ്രതിപക്ഷനേതാവും ഡിജിപിയും സംഘത്തില്‍

uploads/news/2018/08/240521/pinarayi-vijayan-and-ramesh.jpg

തിരുവനന്തപുരം: കനത്തമഴയ്ക്ക് പുറമേ ഇടുക്കി ഡാം തുറക്കുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ മഴക്കെടുതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും സംഘവും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചു. പ്രത്യേക ഹെലികോപ്റ്ററില്‍ ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മഴക്കെടുതികള്‍ സംഘം വിലയിരുത്തും. മുഖ്യമന്ത്രിക്ക് പുറമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, റവന്യൂമന്ത്രി ചന്ദ്രശേഖരന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ കൂടി ഉള്‍പ്പെട്ടതാണ് സംഘം.

തിരുവനന്തപുരത്ത് നിന്നും 7.30 യോടെ യാത്ര തിരിച്ച സംഘം എട്ടരയോടെ കട്ടപ്പനയില്‍ ആണ് ആദ്യം ഇറങ്ങുക. ഗവ കോളേജില്‍ മന്ത്രിമാരായ കെ രാജു. എംഎം മണി എന്നിവരും റവന്യൂ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരടെ സാന്നിദ്ധ്യത്തില്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. പ്രദേശത്തെ ജനപ്രതിനിധികളെയും യോഗത്തിലേക്ക് കളക്ടര്‍ വിളിച്ചു വരുത്തിയിട്ടുണ്ട്. പിന്നീട് വയനാട്ടില്‍ ബത്തേരിയിലേക്ക് പോകും. സെന്റമേരിസ് കോളേജ് ഗ്രൗണ്ടില്‍ ഇറങ്ങി വയനാട്ടിലെ പ്രളയക്കെടുതി വിലയിരുത്തുന്നുണ്ട്.

കോഴിക്കോട് മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലെ പ്രദേശങ്ങളിലും സന്ദര്‍​ശിക്കും. ഇടുക്കി ഡാം തുറന്നു വിട്ടതിനെ തുടര്‍ന്ന് പ്രളയക്കെടുതിയിലായ ആലുവയില്‍ ഇറങ്ങുന്നുണ്ട്. പെരിയാറിലെ ജലനിരപ്പ് വിലയിരുത്തും. നിലവില്‍ പെരിയാറില്‍ അപകടകരമായി നിലവയിലല്ലെങ്കിലൂം വരും ദിവസങ്ങളില്‍ വെള്ളം പൊങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്തെ നാശനഷ്ടം കണക്കാക്കാന്‍ വലിയ രീതിയിലുള്ള കണക്കെടുപ്പ് ആവശ്യമുണ്ട്. അടിയന്തിരമായി എത്തിക്കേണ്ട സാഹചര്യം എന്താണെന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കും. അഞ്ചു ഷട്ടറുകളും തുറന്നു വെച്ചിരിക്കുന്ന ഇടുക്കി ഡാമില്‍ ജലനിരപ്പ് 2400 അടി ആകുന്നത് വരെ നില തുടരാനാണ് തീരുമാനം.

ഇടുക്കി ഡാമിലെ ജലനിരപ്പ് നിലവില്‍ 2401. 10 അടിയില്‍ എത്തിയിരിക്കുകയാണ്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞതും ആശ്വാസകരമാകുകയാണ്. സെക്കന്റില്‍ ഏഴു ലക്ഷത്തി അമ്പതിനായിരം ലിറ്റര്‍ വെള്ളമാണ് ഒഴുക്കിക്കളയുന്നത്. ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ആറുലക്ഷത്തില്‍ എഴുപതിനായിരം എന്ന കണക്കിലാണ് ഇപ്പോള്‍ ഇടുക്കി ഡാമിലേക്ക് വെള്ളം വന്നു കൊണ്ടിരിക്കുന്നത്. പെരിയാറിന്റെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്.

Ads by Google
Saturday 11 Aug 2018 08.13 AM
Ads by Google
Loading...
LATEST NEWS
TRENDING NOW