Sunday, September 23, 2018 Last Updated 23 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 01.33 AM

ഉയര്‍ന്ന ജോലികളുടെ സാധ്യതകളുമായി മള്‍ട്ടിസ്‌കില്‍ മാനേജ്‌മെന്റ്‌

കോട്ടയം: തൊഴില്‍ കേന്ദ്രങ്ങള്‍ മള്‍ട്ടിസ്‌കില്ലുകാര്‍ക്കുവേണ്ടി വലവീശുന്ന ഈ കാലത്ത്‌ ഏറ്റുമാനൂര്‍ പി- ടെക്കില്‍ ഡിപ്ലോമ ഇന്‍ മള്‍ട്ടിസ്‌കില്‍ മാനേജ്‌മെന്റ്‌ ഒരു വര്‍ഷ കോഴ്‌സുകള്‍ ആരംഭിക്കുന്നു.
വൈദഗ്‌ധ്യം ഒന്നില്‍ പോരാ, പലതില്‍ വേണം എന്നതാണ്‌ മള്‍ട്ടിസ്‌കില്‍ മാനേജ്‌മെന്റിന്റെ സന്ദേശം. പുരോഗമന പാതയിലെ ചുവടുമാറ്റം മുന്‍കൂട്ടികണ്ടുകൊണ്ടാണ്‌ പി-ടെക്കിന്റെ സാങ്കേതിക വിദഗ്‌ധന്മാര്‍ പ്രസ്‌തുത കോഴ്‌സിനു തുടക്കംകുറിക്കുന്നത്‌.
മള്‍ട്ടിനാഷണല്‍ കമ്പനികളാണ്‌ ഇവര്‍ക്ക്‌ അവസരമൊരുക്കുന്നത്‌. ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കാണ്‌ മുന്‍ഗണന. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ 100 ശതമാനം പ്ലേസ്‌മെന്റ്‌ ഉറപ്പുനല്‍കുന്നു. ഫോണ്‍: 0481 2536667, 94477 58661.

Ads by Google
Saturday 11 Aug 2018 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW