Sunday, September 09, 2018 Last Updated 30 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 01.31 AM

ഓര്‍ത്തഡോക്‌സ്‌ സഭ സുന്നഹദോസ്‌ സമാപിച്ചു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ്‌ യോഗം സമാപിച്ചു. പരിശുദ്ധ കാതോലിക്കാ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവാ അധ്യക്ഷത വഹിച്ചു. സുന്നഹദോസ്‌ സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.
ഡോ. സഖറിയാ മാര്‍ അപ്രേം, യാക്കോബ്‌ മാര്‍ ഏലിയാസ്‌, ഡോ. ഏബ്രഹാം മാര്‍ സെറാഫിം, ഡോ. ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ എന്നിവര്‍ ധ്യാനം നയിച്ചു. സഭയിലെ ആദ്ധ്യാത്മീക സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി പ്രവര്‍ത്തന മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനു ഡോ. യാക്കോബ്‌ മാര്‍ ഐറേനിയോസ്‌, ഡോ. മാത്യൂസ്‌ മാര്‍ തീമോത്തിയോസ്‌, അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ എന്നിവര്‍ അംഗങ്ങളായി സമിതി രൂപീകരിച്ചു. കോട്ടയം- നാഗ്‌പൂര്‍ വൈദീക സെമിനാരികളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായുളള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്‌, യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ്‌, ഡോ. യൂഹാനോന്‍ മാര്‍ ദിമത്രിയോസ്‌ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റി രൂപീകരിച്ചു.
ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ്‌, സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍, പരുമല സെമിനാരി, പരുമല ആശുപത്രി, മിഷന്‍ സെന്ററുകള്‍, കോട്ടയം-നാഗ്‌പൂര്‍ വൈദീക സെമിനാരികള്‍, എക്യൂമെനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ എന്നിവയുടെ റിപ്പോര്‍ട്ടും കണക്കും ഡോ. ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌, ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്‌, ഫാ. എം.സി കുര്യാക്കോസ്‌, ഫാ.എം.സി പൗലോസ്‌, ഫാ. ഡോ. ഒ. തോമസ്‌, ഫാ. ഡോ. ബിജേഷ്‌ ഫിലിപ്പ്‌, ഫാ. ഏബ്രഹാം തോമസ്‌ എന്നിവര്‍ അവതരിപ്പിച്ചു.

Ads by Google
Saturday 11 Aug 2018 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW