Saturday, November 17, 2018 Last Updated 2 Min 15 Sec ago English Edition
Todays E paper
Ads by Google
ശ്രവണം പുണ്യം രാമകഥാമൃതം / പ്രവീണ്‍ ശര്‍മ
Saturday 11 Aug 2018 01.31 AM

രാമായണത്തിലെ പ്രതീകാത്മകത

uploads/news/2018/08/240509/re4.jpg

വ്യക്‌തികള്‍ സംഭവങ്ങള്‍, രാജ്യങ്ങള്‍, വിവിധങ്ങളായ നാമരൂപങ്ങള്‍ എന്നിവയെ പ്രതീകങ്ങളാക്കി മനുഷ്യ മനസ്സിനെയും പ്രപഞ്ച രഹസ്യത്തേയും രാമായണം ചര്‍ച്ച ചെയ്‌തിരിക്കുന്നു.

ഒരേ സംജ്‌ഞ ഉപയോഗിച്ച്‌ പലഭാവങ്ങള്‍ ആവിഷ്‌ക്കരിക്കുവാനും സിദ്ധാന്തങ്ങള്‍ ചര്‍ച്ച ചെയ്യുവാനും രാമായണത്തിലെ പ്രതീകാത്മകതയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. രാമനെ ആസ്‌പദമാക്കി ആദര്‍ശപൂര്‍ണ്ണമായ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളും ധര്‍മ്മങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്‌. ബാല്യം, കൗമാരം, യൗവനം തുടങ്ങിയ വിവിധ ഘട്ടങ്ങള്‍ മനുഷ്യലോകത്തിന്‌ അനുകരണീയമായി വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നു.

ആദര്‍ശ ശുദ്ധനായ മകന്‍, സഹോദരന്‍, ഭര്‍ത്താവ്‌, രാജാവ്‌, പോരാളി, സര്‍വ്വോപരി മഹാപുരുഷന്‍ എന്നീ സങ്കല്‍പ്പങ്ങളെ രാമനെന്ന സങ്കല്‍പ്പത്തില്‍ കോര്‍ത്തിണക്കിയിരിക്കുന്നു. മനുഷ്യ മനസ്സിലെ ആത്മഭാവവും സാത്വിക ഗുണവും ഇതേ സങ്കല്‍പ്പത്തിലൂടെ പ്രകടമായിരിക്കുന്നു.

രാവണന്‍ തികച്ചും വിപരീതഭാവമാണ്‌ കാഴ്‌ച വെയ്‌ക്കുന്നത്‌. ലങ്കയും രാക്ഷസരും രാജസഗുണപ്രധാനമായ മനസ്സും അതിന്റെ ചെയ്‌തികളും വികാരങ്ങളുമെല്ലാം, പ്രതീകാത്മക ഭാവത്തോടെ രാവണനെ കേന്ദ്രീകരിച്ച്‌ നില്‌ക്കുന്നു.

വിഭീഷണന്‍, ജടായു, സമ്പാതി, അയോദ്ധ്യ, ലങ്ക, മായാസീത, വഹ്നിമണ്ഡലം, കുണ്ഡത്തിലെ അഗ്നി, ലക്ഷ്‌മണന്‍, സമുദ്രം, ഹനുമാന്‍, സുഗ്രീവന്‍, ബാലി തുടങ്ങി പട്ടാഭിഷേകം വരെയുളള സമസ്‌ത സങ്കല്‌പങ്ങളിലും പ്രതീകാത്മകമായ വീക്ഷണമുണ്ട്‌.

വ്യക്‌തി പഠനം, സമൂഹ സങ്കല്‍പ്പം, സാമ്പത്തിക സാംസ്‌കാരിക രീതി, സ്‌ത്രീത്വം, പുരുഷത്വം എന്നിങ്ങനെ വിവിധ സങ്കല്‍പങ്ങളില്‍ ചിതറികിടക്കുന്ന പ്രപഞ്ച സ്വഭാവം ധര്‍മ്മത്തേ അടിസ്‌ഥാനമാക്കിയും മോക്ഷേണേ ലക്ഷ്യമാക്കിയും ചര്‍ച്ച ചെയ്‌ത്‌ സമര്‍ത്ഥിച്ചിരിയ്‌ക്കുന്ന ഉത്തമ ഗ്രന്ഥമാണ്‌ രാമായണം.

മനുഷ്യ ജീവിതത്തിന്‌ മാതൃകയും മാര്‍ണ്മ നിര്‍ദ്ദേശവും നല്‍കുന്ന ഈ മഹല്‍ഗ്രന്ഥം മഹാമനീഷികളുടെ മഹത്തായ സംഭാവനകളെ ക്രോഡികരിച്ചും ഏകീകരിച്ചും പ്രപഞ്ച സത്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.

**** (ഹരിപ്പാട്‌ സനാതന വേദപാഠശാല ചെയര്‍മാനാണു ലേഖകന്‍

Ads by Google
Ads by Google
Loading...
TRENDING NOW