Sunday, November 18, 2018 Last Updated 45 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 01.27 AM

വിപണികള്‍ നിറംമങ്ങി

uploads/news/2018/08/240507/f1.jpg

മുംെബെ: വിപണികളുടെ കുതിപ്പിനു വാരാന്ത്യം തിരിച്ചടി. വില്‍പ്പനസമ്മര്‍ദവും ലാഭമെടുപ്പും വിപണികളില്‍ പ്രകടമായി. സെന്‍സെക്‌സ്‌ 155.14 പോയിന്റ്‌ താഴ്‌ന്ന്‌ 37,869.23ലും നിഫ്‌റ്റി 41.20 പോയിന്റ്‌ നഷ്‌ടത്തില്‍ 11,429.50ലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. ബി.എസ്‌.ഇയിലെ 1,040 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1,658 ഓഹരികള്‍ നഷ്‌ടത്തിലുമായിരുന്നു. ബാങ്കിങ്‌ മേഖലയാണ്‌ കയ്‌പ്പുനീര്‌ കുടിച്ചത്‌.
എസ്‌.ബി.ഐ. ഓഹരികളില്‍ 3.79 ശതമാനം ഇടിവു രേഖപ്പെടുത്തി. രാജ്യാന്തര വിപണിയില്‍ തുടരുന്ന രാജ്യങ്ങളുടെ നികുതി യുദ്ധവും വിപണികളെ സങ്കടത്തിലാഴ്‌തി. എന്നിരുന്നാലും തുടര്‍ച്ചയായി മൂന്നാംവാരവും നേട്ടവുമായാണ്‌ വിപണികള്‍ പടിയിറങ്ങിയത്‌.
സെന്‍സെക്‌സ്‌ ആഴ്‌ചയില്‍ 313.07 പോയിന്റും നിഫ്‌റ്റി 68.70 പോയിന്റും നേട്ടം െകെവരിച്ചു. ഓട്ടോ, ഉപഭോക്‌തൃ ഉല്‍പ്പന്നങ്ങള്‍, ഐടി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. വിദേശനിക്ഷേപകരുടെ പിന്‍മാറ്റവും വിപണികള്‍ക്ക്‌ പ്രതിസന്ധി തീര്‍ത്തു. 85.39 കോടി രൂപയുടെ ഓഹരികള്‍ ഇവര്‍ കഴിഞ്ഞ ദിവസം െകെയൊഴിഞ്ഞതായി കണക്കുകള്‍ വ്യക്‌തമാക്കി. അതേസമയം പ്രാദേശിക നിക്ഷേപകര്‍ 370.68 കോടി രൂപയുടെ ഓഹരികള്‍ സ്വന്തമാക്കി. പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരാനിരിക്കേ നിക്ഷേപകര്‍ ഏറെ ജാഗ്രതയിലാണ്‌.
ഹീറോ മോട്ടോര്‍കോര്‍പ്‌, ടി.സി.എസ്‌, ഐ.ടി.സി, ഭാരതി എയര്‍ടെല്‍, കൊട്ടക്‌ മഹീന്ദ്ര, ഇന്‍ഫോസിസ്‌, സിപ്ല, എച്ച്‌.ഡി.എഫ്‌.സി, ഒ.എന്‍.ജി.സി, ഏഷ്യന്‍ പെയിന്റ്‌സ്‌, വിപ്രോ, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
എസ്‌.ബി.ഐ, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്‌, വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ സ്‌റ്റീല്‍, ലുപിന്‍ തുടങ്ങിയ ഓഹരികള്‍ നഷ്‌ടത്തിലുമാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. ബോര്‍ഡര്‍ വിപണികളിലും വില്‍പ്പന സമ്മര്‍ദം പ്രകടമായി. മിഡ്‌ക്യാപ്‌ 0.80 ശതമാനവും സ്‌മോള്‍ക്യാപ്‌ 0.78 ശതമാനവും മുന്നേറി.

Ads by Google
Saturday 11 Aug 2018 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW