Wednesday, November 14, 2018 Last Updated 45 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 01.27 AM

ഫെഡറല്‍ ബാങ്ക്‌: ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗം നടത്തി

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ ഓഹരി ഉടമകളുടെ 87-ാമതു വാര്‍ഷിക പൊതുയോഗം ചേര്‍ന്നു. ചെയര്‍മാന്‍ നിലേഷ്‌ ശിവ്‌ജി വികംസേ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്‌ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു.
ഓഹരി ഉടമകള്‍ക്ക്‌ 50 ശതമാനം ലാഭ വിഹിതം പ്രഖ്യാപിക്കുന്നതിനും ബാങ്കിന്റെ ചില സ്വതന്ത്ര ഡയറക്‌ടര്‍മാരെ നിയമിക്കുന്നതിനും പുനര്‍ നിയമിക്കുന്നതിനും ടയര്‍ 2 ബോണ്ടുകള്‍, ദീര്‍ഘകാല ബോണ്ടുകള്‍, മസാല ബോണ്ടുകള്‍, ഹരിത ബോണ്ടുകള്‍ എന്നിവയ്‌ക്കായി ഓഹരി ഉടമകളുടെ അനുമതി തേടി.
മൊത്തത്തില്‍ 8,000 കോടി രൂപ വരെ വിതരണം ചെയ്യുന്നതിനാണ്‌ ഓഹരി ഉടമകളില്‍ നിന്ന്‌ അനുമതി തേടിയത്‌.ഇന്ത്യന്‍ സമ്പദ്‌് വ്യവസ്‌ഥ തിരിച്ചുവരവിന്റെ പാതയിലാണ്‌. ബാങ്ക്‌ പുതിയ മാറ്റത്തിന്റെ ഘട്ടത്തിലാണെന്നും ചെയര്‍മാന്‍ പറഞ്ഞു.

Ads by Google
Saturday 11 Aug 2018 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW