Friday, November 16, 2018 Last Updated 5 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 01.27 AM

ഭൂഷണ്‍ സ്‌റ്റീല്‍: നീരജ്‌ സിംഗാളിനെ അറസ്‌റ്റ്‌ ചെയ്‌തു

ന്യൂഡല്‍ഹി: വായ്‌പാ തിരിമറിയുമായി ബന്ധപ്പെട്ട്‌ ഭൂഷണ്‍ സ്‌റ്റീല്‍ മുന്‍ എം.ഡിയും രക്ഷാധികാരിയുമായിരുന്ന നീരജ്‌ സിംഗാളിനെ അറസ്‌റ്റ്‌ ചെയ്‌തു.
2000 കോടി രൂപയുടെ ബാങ്ക്‌ വായ്‌പ എണ്‍പതോളം അനുബന്ധ കമ്പനികളിലൂടെ വക മാറ്റിയതാണ്‌ അറസ്‌റ്റിനു കാരണം. സാമ്പത്തിക ക്രമക്കേടുകള്‍ കൈകാര്യം ചെയ്യുന്ന സീരിയസ്‌ ഫ്രോഡ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ ഓഫീസാണ്‌(എസ്‌.എഫ്‌.ഐ.ഒ) അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌.
ബാങ്കുകളില്‍ കിട്ടാക്കടം വരുത്തിയ ഏറ്റവും വലിയ 12 കോര്‍പ്പറേറ്റ്‌ സ്‌ഥാപനങ്ങളുടെ പട്ടികയില്‍ റിസര്‍വ്‌ ബാങ്ക്‌ ഭൂഷണ്‍ സ്‌റ്റീലിനെയും നേരത്തേ ഉള്‍പ്പെടുത്തിയിരുന്നു. 50,000 കോടി രൂപയുടെ കടബാധ്യതയാണ്‌ കമ്പനിക്കുള്ളത്‌.
2013ലെ കമ്പനി ആക്‌ട്‌ സെക്‌ഷന്‍ 447 വകുപ്പ്‌ പ്രകാരം പത്ത്‌ വര്‍ഷം തടവ്‌ ശിക്ഷയും തട്ടിപ്പ്‌ തുകയോ, അതിന്റെ മൂന്നിരട്ടി പിഴയും ലഭിക്കാവുന്ന കുറ്റമാണ്‌ സിംഗാളിനെതിരേ ചുമത്തിയിരിക്കുന്നത്‌.

Ads by Google
Saturday 11 Aug 2018 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW