Friday, September 21, 2018 Last Updated 14 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 01.27 AM

എസ്‌.ബി.ഐയുടെ നഷ്‌ടം 4,876 കോടി

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ(എസ്‌.ബി.ഐ.) ജൂണില്‍ അവസാനിച്ച പാദത്തില്‍ 4,875.85 കോടി രൂപ അറ്റ നഷ്‌ടം രേഖപ്പെടുത്തി. ഒരുവര്‍ഷത്തിനിടെ കിട്ടാക്കടത്തില്‍ 70 ശതമാനം വര്‍ധനയാണു രേഖപ്പെടുത്തിയത്‌. തുടര്‍ച്ചയായി മൂന്നാംപാദത്തിലാണ്‌ ബാങ്ക്‌ കനത്ത നഷ്‌ടം രേഖപ്പെടുത്തുന്നത്‌. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 7,718.17 കോടി രൂപയായിരുന്നു ബാങ്കിന്റെ നഷ്‌ടം. ഒരുവര്‍ഷം മുമ്പ്‌ ബാങ്കിന്റെ ലാഭം 2,005.53 കോടി രൂപയായിരുന്നു. അതേസമയം ജൂണ്‍പാദത്തില്‍ വരുമാനത്തിലും നേട്ടം കൈവരിച്ചിട്ടുണ്ട്‌. മൂന്‍വര്‍ഷം 62,911.08 കോടി രൂപയായിരുന്ന വരുമാനം 65,492.67 കോടിയായാണ്‌ വര്‍ധിച്ചത്‌. കിട്ടാക്കടം വര്‍ധിച്ചതാണ്‌ ബാങ്കിനു തിരിച്ചടിയാകുന്നത്‌. വിപണികളിലും ബാങ്ക്‌ ഓഹരികള്‍ നിറംമങ്ങി.

പി.എന്‍.ബിക്കും നഷ്‌ടം

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തികവര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ പഞ്ചാബ്‌ നാഷണല്‍ ബാങ്കിന്റെ(പി.എന്‍.ബി.) അറ്റ നഷ്‌ടം 940 കോടി രൂപ. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 343 കോടി രൂപ അറ്റ ലാഭം ബാങ്ക്‌ രേഖപ്പെടുത്തിയിരുന്നു.
മാര്‍ച്ച്‌ പാദത്തിലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂണ്‍ പാദത്തില്‍ നഷ്‌ടം കുറയ്‌ക്കാന്‍ ബാങ്കിന്‌ കഴിഞ്ഞിട്ടുണ്ട്‌.
മാര്‍ച്ചില്‍ 13,417 കോടി രൂപയുടെ റെക്കോഡ്‌ നഷ്‌ടമാണ്‌ ബാങ്കിനുണ്ടായിരിന്നത്‌. 18.26 ശതമാനമാണ്‌ ജൂണ്‍പാദത്തിലെ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്‌തി. മാര്‍ച്ചില്‍ ഇത്‌ 18.39 ശതമാനവും കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 13.66 ശതമാനവുമായിരുന്നു.
നീരവ്‌ മോഡി, മെഹുല്‍ ചോക്‌സി വായ്‌പാത്തട്ടിപ്പുകളാണ്‌ ബാങ്കിനെ പ്രതിരോധത്തിലാക്കിയത്‌. എന്നാല്‍ ജൂണ്‍ പാദത്തില്‍ 4982 കോടി രൂപയാണ്‌ കിട്ടാക്കടം സംബന്ധിച്ച്‌ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി നീക്കിവെച്ച ബാങ്കിന്റെ നടപടിയാണ്‌ നഷ്‌ടങ്ങള്‍ കുറച്ചത്‌.

Ads by Google
Saturday 11 Aug 2018 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW