Monday, November 19, 2018 Last Updated 4 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 01.16 AM

ആലപ്പുഴ ജില്ലയില്‍ അതീവജാഗ്രത

uploads/news/2018/08/240495/k3.jpg

ആലപ്പുഴ: കനത്തമഴയും അണക്കെട്ടുകള്‍ തുറന്നതും കണക്കിലെടുത്ത്‌ ആലപ്പുഴ ജില്ലയില്‍ അതീവജാഗ്രത(റെഡ്‌ അെലര്‍ട്ട്‌) പ്രഖ്യാപിച്ചു. കക്കി ഡാമിന്റെ ഷട്ടര്‍ തുറന്നതിനെത്തുടര്‍ന്ന്‌ കുട്ടനാട്ടില്‍ ജലനിരപ്പ്‌ 10 സെന്റീമീറ്ററോളം ഉയര്‍ന്നതായാണ്‌ ജില്ലാ ദുരന്ത നിവാരണവിഭാഗത്തിന്റെ വിലയിരുത്തല്‍.
അതേസമയം അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ്‌ രണ്ട്‌ ദിവസത്തിനിടെ മൂന്നടിയോളം ഉയര്‍ന്നതായാണ്‌ പ്രദേശവാസികള്‍ പറയുന്നത്‌. ജില്ലയില്‍ വിവിധ താലൂക്കുകളിലായി നിലവില്‍ ഒന്‍പതു ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. 190 കുടുംബങ്ങളിലെ 760 പേരാണ്‌ ഈ ക്യാമ്പുകളില്‍ കഴിയുന്നത്‌. വിവിധയിടങ്ങളില്‍ ഡാമുകള്‍ തുറന്നെങ്കിലും ജില്ലയിലുള്ളവര്‍ പരിഭ്രാന്തരാകേണ്ട അവസ്‌ഥയില്ലെന്നും ദുരന്തനിവാരണ സേന അറിയിച്ചു.
നിലവില്‍ അമ്പലപ്പുഴയില്‍ നാല്‌ ക്യാമ്പുകളിലായി 426 പേരും ചേര്‍ത്തലയില്‍ രണ്ട്‌ ക്യാമ്പുകളിലായി 249 പേരും ചെങ്ങന്നൂരില്‍ രണ്ട്‌ ക്യാമ്പുകളിലായി 56 പേരും മാവേലിക്കരയില്‍ ഒരു ക്യാമ്പില്‍ 29 പേരുമാണുള്ളത്‌. കുട്ടനാട്ടില്‍ 137 ഭക്ഷണ കേന്ദ്രങ്ങളില്‍ 3823 കുടുംബങ്ങളിലെ 15716 പേര്‍ സഹായം തേടിയെത്തിയിട്ടുണ്ട്‌. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ജില്ലാ ഭരണകൂടം സജ്‌ജമാണെന്നും അവര്‍ അറിയിച്ചു. അതേസമയം കടല്‍ത്തിര ശക്‌തമായതിനാല്‍ കടലിലേക്കുള്ള വെള്ളമൊഴുക്ക്‌ മന്ദഗതിയിലാണ്‌.

Ads by Google
Saturday 11 Aug 2018 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW