Sunday, July 21, 2019 Last Updated 26 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 01.04 AM

ഇന്ത്യ-ഇംഗ്ലണ്ട്‌ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റ് ഇന്ത്യക്ക്‌ ബാറ്റിങ്‌ തകര്‍ച്ച 35.2 ഓവറില്‍ 107ന്‌ പുറത്ത്‌

uploads/news/2018/08/240451/1.jpg

ലണ്ടന്‌: പെരുമഴയില്‍ പ്രതിരോധവും വിക്കറ്റും ഒലിച്ചുപോയ ഇന്ത്യ നിലയില്ലാക്കയത്തില്‍ മുങ്ങി. മഴ രസംകൊല്ലിയായ ഇം ണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റിന്റെ രണ്ടാം ദിനം ഇന്ത്യ 107 റണ്‍സിനു പുറത്തായി. എഡ്‌ജ് ബാസ്‌റ്റണില്‍ നടന്ന ആദ്യ ടെസ്‌റ്റില്‍ ഒരാളെങ്കിലും പൊരുതാനുണ്ടായിരുന്നെങ്കില്‍ ലോര്‍ഡ്‌സില്‍ ബാറ്റിങ്‌ നിര ഒന്നടങ്കം കീഴടങ്ങുകയായിരുന്നു. തീപാറുന്ന പന്തുകളുമായി അഞ്ചു വിക്കറ്റ്‌ വീഴ്‌ത്തിയ ലോക ഒന്നാം നമ്പര്‍ ടെസ്‌റ്റ് ബൗളര്‍ ജയിംസ്‌ ആന്‍ഡേഴ്‌സണാണ്‌ ഇന്ത്യയെ തകര്‍ത്തത്‌.29 റണ്‍സ്‌ നേടിയ രവിചന്ദ്രന്‍ അശ്വിനാണ്‌ ഇന്ത്യയുടെ ടോപ്‌ സ്‌കോറര്‍. നായകന്‍ വിരാട്‌ കോഹ്‌ ലി 23 റണ്‍സും അജിന്‍ക്യ രഹാനെ 18 റണ്‍സും നേടി.
മഴയെത്തുടര്‍ന്ന്‌ ആദ്യദിനം ഒരുപന്തുപോലും എറിയാതെ ഉപേക്ഷിച്ച മത്സരത്തിന്റെ രണ്ടാം ദിനവും മഴ കൈയടക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന്‌ ഏറെ വൈകി ടോസിട്ടപ്പോള്‍ നാണയഭാഗ്യവും ഇന്ത്യയെ ചതിച്ചു.
ടോസ്‌ നേടിയ ഇം ണ്ട്‌ നായകന്‍ ജോ റൂട്ട്‌ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഈര്‍പ്പമുള്ള പിച്ചും മൂടിക്കെട്ടിയ അന്തരീക്ഷവും കൂടിയായതോടെ ഇം ീഷ്‌ ബൗളര്‍മാര്‍ ഏറെ അപകടകാരികളായി. അഞ്ചാം പന്തില്‍ തന്നെ ഇം ണ്ട്‌ പ്രഹരിച്ചു. ആന്‍ഡേഴ്‌സണ്‍ എറിഞ്ഞ ആദ്യ ഓവറില്‍ ഇന്ത്യ അക്കൗണ്ട്‌ തുറക്കും മുമ്പേ വിജയ്‌ മടങ്ങി. മിഡില്‍ സ്‌റ്റംപ്‌ ലൈനില്‍ പിച്ചു ചെയ്‌ത പന്ത്‌ ഓഫ്‌ സ്‌റ്റംപ്‌ കൊത്തി പറന്നപ്പോള്‍ കണ്ടു നില്‍ക്കാനേ ഇന്ത്യന്‍ താരത്തിനായുള്ളു. ആ ഞെട്ടലില്‍ നിന്ന്‌ ഇന്ത്യക്ക്‌ മുക്‌തരാകാന്‍ കഴിഞ്ഞില്ല. ഏഴാം ഓവറിന്റെ ആദ്യ പന്തില്‍ ആന്‍ഡേഴ്‌സണ്‍ രണ്ടാമതും പ്രഹരിച്ചു. ശിഖര്‍ ധവാനു പകരം ഓപ്പണറായി ഇറങ്ങിയ രാഹുലായിരുന്നു ഇര. പുറത്തേക്ക്‌ സ്വിങ്‌ ചെയ്‌തു മൂളിപ്പറന്ന പന്തില്‍ ബാറ്റുവച്ച രാഹുലിനു പിഴച്ചു; വിക്കറ്റിനു പിന്നില്‍ ജോണി ബെയര്‍സ്‌റ്റോയ്‌ക്ക് ക്യാച്ച്‌. പുറത്താകുമ്പോള്‍ 14 പന്തില്‍ നിന്ന്‌ രണ്ടു ബൗണ്ടറികളോടെ എട്ടു റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. ഈ വിക്കറ്റിനു പിന്നാലെ മഴ വീണ്ടുമെത്തിയതോടെ കളി മുടങ്ങി. പിന്നീട്‌ ലഞ്ചിനു ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ നായകന്‍ കോഹ്‌ലിയും ആദ്യ ഇലവനിലേക്കു തിരിച്ചെത്തിയ പൂജാരയും ചേര്‍ന്ന്‌ പിടിച്ചുനില്‍ക്കാനുള്ള പോരാട്ടത്തിലായിരുന്നു.
ഇതിനിടെ അപ്രതീക്ഷിതമായി ഇന്ത്യക്കു മൂന്നാം വിക്കറ്റും നഷ്‌ടമായി. കോഹ്‌ലിയുടെ പിഴവില്‍ പൂജാര റണ്ണൗട്ടാകുകയായിരുന്നു. പോയിന്റിലേക്ക്‌ പൂജാര ടാപ്പ്‌ ചെയ്‌തിട്ട പന്തില്‍ ഇല്ലാത്ത റണ്ണിനായി കോഹ്‌ലി ഓടുകയായിരുന്നു. ഇതോടെ പൂജാരയും ക്രീസ്‌ വിട്ടിറങ്ങി. എന്നാല്‍ പാതിയെത്തിയപ്പോള്‍ മനസുമാറി കോഹ്‌ലി തിരികെ ക്രീസില്‍ കയറി. എന്നാല്‍ അപ്പോഴേക്കും പിച്ചിന്റെ മധ്യത്തിലെത്തിയ പൂജാരയ്‌ക്ക് ഇം ണ്ടിന്റെ അരങ്ങേറ്റ താരം ഒലി പോപ്പ്‌ ബെയ്‌ല്‍സ്‌ തെറിപ്പിക്കുന്നത്‌ കണ്ടു നില്‍ക്കാനേ ആയുള്ളു.
ഇതിനു പിന്നാലെ വീണ്ടും മഴയെത്തിയതോടെ മത്സരം നിര്‍ത്തിവച്ചു. പിന്നീട്‌ ചായയ്‌ക്കു ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ കോഹ്ലിയും രഹാനെയും ചേര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനത്തിനു തുനിഞ്ഞു. എന്നാല്‍ ക്രിസ്‌ വോക്‌സിന്റെ പന്തില്‍ കോഹ്ലി വീണതോടെ ഇന്ത്യ തകര്‍ന്നു.പിന്നീടെത്തിയ ഹര്‍ദിക്‌ പാണ്ഡ്യ (10), ദിനേഷ്‌ കാര്‍ത്തിക്‌(1) എന്നിവരും പിന്നാലെ രഹാനയും മടങ്ങിയതോടെ 100 കടക്കുന്ന കാര്യം സംശയത്തിലായി.
പക്ഷേ വാലറ്റത്തെ കൂട്ടുപിടിച്ചു അശ്വിന്‍ നടത്തിയ ചെറുത്തു നില്‍പ്പ്‌ ഇന്ത്യന്‍ സ്‌കോര്‍ മൂന്നക്കം കടത്തി. 38 പന്തില്‍ നിന്ന്‌ നാലു ബൗണ്ടറികളോടെയാണ്‌ അശ്വിന്‍ 29 റണ്‍സ്‌ നേടിയത്‌.
രണ്ടു മാറ്റങ്ങളോടെയാണ്‌ ഇന്ത്യ രണ്ടാം ടെസ്‌റ്റില്‍ കളിക്കുന്നത്‌. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ശിഖര്‍ ധവാനു പകരം ചേതേശ്വര്‍ പൂജാര ടീമിലെത്തി. രണ്ടു സ്‌പിന്നര്‍മാരും ഇന്നലെ ആദ്യ ഇലവനില്‍ ഇടംപിടിച്ചു. ആര്‍. അശ്വിനൊപ്പം ചൈനാമാന്‍ ബൗളര്‍ കുല്‍ദീപ്‌ യാദവുാണ്‌ രണ്ടാം സ്‌പിന്നറായി ടീമിലെത്തിയത്‌. പകരം ഉമേഷ്‌ യാദവ്‌ പുറത്തായി. ഇം ണ്ട്‌ നിരയില്‍ ഒലി പോപ്പ്‌ അരങ്ങേറ്റം കുറിച്ചു. ബെന്‍ സ്‌റ്റോക്‌സിനു പകരം ക്രിസ്‌ വോക്‌സ് സ്‌ഥാനം പിടിച്ചു.

Ads by Google
Saturday 11 Aug 2018 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW